കുട്ടനാടന്‍ മാര്‍പാപ്പ മാര്‍ച്ച് 23ന് തീയറ്ററുകളില്‍

ഛായാഗ്രാഹകൻ ശ്രീജിത്ത് വിജയൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് കുട്ടനാടന്‍ മാര്‍പാപ്പ

Updated: Mar 14, 2018, 06:00 PM IST
കുട്ടനാടന്‍ മാര്‍പാപ്പ  മാര്‍ച്ച് 23ന് തീയറ്ററുകളില്‍

കുഞ്ചാക്കോ ബോബനെ നായകനാക്കി ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന 'കുട്ടനാടന്‍ മാര്‍പാപ്പ' മാര്‍ച്ച്‌ 23ന് പ്രദര്‍ശനത്തിനെത്തും. മലയാളം മൂവി മേക്കേഴ്സ് ആന്‍ഡ് ഗ്രാന്‍ഡെ ഫിലിം കോര്‍പ്പറേഷന്‍റെ ബാനറില്‍ ഹസീബ് ഹനീഷ്, നൗഷാദ് ആലത്തൂര്‍, അജി മേടയില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അതിഥി രവി നായികയായെത്തുന്നു.

അജു വർഗീസ്, രമേശ് പിഷാരടി, ഇന്നസെന്‍റ്, ധർമജൻ ബോൾഗാട്ടി, ശാന്തി കൃഷ്ണ എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രാഹകൻ ശ്രീജിത്ത് വിജയൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് കുട്ടനാടന്‍ മാര്‍പാപ്പ.

കുഞ്ചാക്കോ ബോബനാണ് ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ റിലീസിംഗ് വിവരം അറിയിച്ചത്. ചിത്രത്തിലെ ഒരു വീഡിയോ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. കുഞ്ചാക്കോ ബോബനും ശാന്തികൃഷ്ണയും പ്രത്യക്ഷപ്പെടുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തില്‍ ശാന്തികൃഷ്ണയും ഒരു ഗാനം ആലപിച്ചിട്ടുണ്ടെന്നാണ് വിവരം.