പ്ലാവില്‍ തൊട്ടാല്‍ ആ കഴുത്ത് വെട്ടും, ഇത് കുട്ടന്‍പിള്ള ഡാ!

ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്ലാച്ചോട്ടില്‍ വീട്ടിലെ കുട്ടന്‍പിള്ളയും അയാളുടെ പ്ലാവുമാണ് പ്രധാന കഥാപാത്രങ്ങള്‍

Updated: Apr 15, 2018, 06:56 PM IST
പ്ലാവില്‍ തൊട്ടാല്‍ ആ കഴുത്ത് വെട്ടും, ഇത് കുട്ടന്‍പിള്ള ഡാ!

സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രമായെത്തുന്ന കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ എത്തി. ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്ലാച്ചോട്ടില്‍ വീട്ടിലെ കുട്ടന്‍പിള്ളയും അയാളുടെ പ്ലാവുമാണ് പ്രധാന കഥാപാത്രങ്ങള്‍. 

പൊലീസ് ഉദ്യോഗസ്ഥനായ കുട്ടന്‍പിള്ളയുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്‍റെ ഗതി നിര്‍ണയിക്കുന്നത്. ഹാസ്യപ്രധാനമായ കുടുംബചിത്രമാണ് കുട്ടന്‍പിള്ളയുടെ ശിവരാത്രി. ജോസ്ലറ്റ് ജോസഫിന്‍റെതാണ് തിരക്കഥ. ഗായിക സയനോര സംഗീതം നല്‍കുന്ന ചിത്രം എന്ന പ്രത്യേകത കൂടി കുട്ടന്‍പിള്ളയുടെ ശിവരാത്രിക്കുണ്ട്. 

ആലങ്ങാട് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ രാജി നന്ദകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രിന്ദ, മിഥുന്‍ രമേശ്, കൊച്ചുപ്രേമന്‍, ശ്രീകാന്ത് മുരളി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.