പ്രണയനായകന് വിട; ശശി കപൂറിന്‍റെ മൃതദേഹം സംസ്കരിച്ചു

തിങ്കളാഴ്ച അന്തരിച്ച  പ്രശസ്ത ബോളിവുഡ് താരം ശശി കപൂറിന്‍റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഷാരൂഖ് ഖാന്‍, രണ്‍ബീര്‍ കപൂര്‍, അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, സെയ്ഫ് അലി ഖാന്‍, ഋഷി കപൂര്‍, സഹോദരീപുത്രനായ രണ്‍ധീര്‍ കപൂര്‍ തുടങ്ങി ബോളിവുഡിലെ പ്രമുഖര്‍  സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.

Updated: Dec 5, 2017, 05:21 PM IST
പ്രണയനായകന് വിട; ശശി കപൂറിന്‍റെ മൃതദേഹം സംസ്കരിച്ചു

മുംബൈ: തിങ്കളാഴ്ച അന്തരിച്ച  പ്രശസ്ത ബോളിവുഡ് താരം ശശി കപൂറിന്‍റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഷാരൂഖ് ഖാന്‍, രണ്‍ബീര്‍ കപൂര്‍, അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, സെയ്ഫ് അലി ഖാന്‍, ഋഷി കപൂര്‍, സഹോദരീപുത്രനായ രണ്‍ധീര്‍ കപൂര്‍ തുടങ്ങി ബോളിവുഡിലെ പ്രമുഖര്‍  സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.

പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, ക്രിക്കറ്റ്‌ താരങ്ങള്‍, ചലച്ചിത്ര താരങ്ങളായ കമലഹാസന്‍, അമീര്‍ ഖാന്‍, ഹൃത്വിക് റോഷന്‍, അജയ് ദേവഗണ്‍, മാധുരി ദീക്ഷിത്, പ്രിയങ്ക ചോപ്ര തുടങ്ങിയ പ്രമുഖര്‍ പ്രിയ താരത്തിന് സാമൂഹ്യമാധ്യമങ്ങളിലൂടെ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മുംബൈയിലെ സാന്താക്രൂസ് ശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍. 

 

 

കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘ നാളായി ചികിത്സയില്‍ ആയിരുന്നു ശശി കപൂര്‍. ഇതിഹാസ താരം പൃഥ്വിരാജ് കപൂറിന്റെ മകനായ ശശി കപൂര്‍ 1961 ല്‍ പുറത്തിറങ്ങിയ 'ധര്‍മപുത്ര' എന്ന ചിത്രത്തിലൂടെ ആണ് അഭിനയ രംഗത്തെത്തിയത്. 1986 ല്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരം ശശി കപൂര്‍ നേടി. 2011 ല്‍ പത്മഭൂഷന്‍ നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2014ല്‍ ദാദ സാഹിബ്‌ ഫാല്‍ക്കെ അവാര്‍ഡും ലഭിച്ചു. 

സഞ്ജന കപൂര്‍, കുനല്‍ കപൂര്‍, കരണ്‍ കപൂര്‍ എന്നിവരാണ് മക്കള്‍. അന്തരിച്ച ചലച്ചിത്ര താരം ജെന്നിഫര്‍ കെണ്ടല്‍ ആണ് ഭാര്യ.