നീരാളിയിലെ കണ്ണാണേ കണ്ണാളാണേ സോങ്ങിന്‍റെ ലിറിക്കല്‍ വീഡിയോ കാണാം

ചിത്രത്തിന്‍റെ സെന്‍സെറിംങ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റുമായി നീരാളി ജൂലൈ 13ന് തീയേറ്ററുകളിലേക്കെത്തും.

Updated: Jul 8, 2018, 03:59 PM IST
നീരാളിയിലെ കണ്ണാണേ കണ്ണാളാണേ സോങ്ങിന്‍റെ ലിറിക്കല്‍ വീഡിയോ കാണാം

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം 'നീരാളി'യിലെ കണ്ണാണേ കണ്ണാളാണേ സോങ്ങിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് സ്റ്റീഫന്‍ ദേവസിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. എംജി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ശ്യാം പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രത്തിന്‍റെ സെന്‍സെറിംങ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റുമായി നീരാളി ജൂലൈ 13ന് തീയേറ്ററുകളിലേക്കെത്തും. നീരാളി അത്യന്തം സാഹസികത നിറഞ്ഞ ഒരു ത്രില്ലര്‍ ചിത്രമാണെന്ന് തിരക്കഥാകൃത്ത് സാജു തോമസ് വ്യക്തമാക്കിയിരുന്നു. 

ദസ്‌തോല, എസ്ആര്‍കെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി. അജോയ് തന്നെയാണ് ചിത്രത്തിന്‍റെ എഡിറ്റര്‍. നവാഗതനായ സാജു തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നതാണ്. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്‍റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ‘നീരാളി’ നിര്‍മ്മിക്കുന്നത്.

വ്യത്യസ്തമായ ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. സണ്ണി ജോര്‍ജ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. നാദിയ മൊയ്തുവാണ് നായിക. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് നീരാളി. സായികുമാര്‍, സുരാജ്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

വീഡിയോ കാണാം: