ധനുഷ് തങ്ങളുടെ മകനാണെന്ന വാദമുന്നയിച്ച് ദമ്പതികള്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

തമിഴ് സിനിമാ താരം ധനുഷ് തങ്ങളുടെ മകനാണെന്ന വാദമുന്നയിച്ച് ദമ്പതികള്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. മധുരയിലെ മാലംപട്ടിയിലുള്ള കതിരേശന്‍-മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശവാദമുന്നയിച്ച് ഹര്‍ജി സമര്‍പ്പിച്ചത്. കേസ് തള്ളണം എന്നാവശ്യപ്പെട്ടു ധനുഷും ഹർജി നൽകിയിരുന്നു.

Last Updated : Apr 21, 2017, 05:35 PM IST
ധനുഷ് തങ്ങളുടെ മകനാണെന്ന വാദമുന്നയിച്ച് ദമ്പതികള്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നൈ: തമിഴ് സിനിമാ താരം ധനുഷ് തങ്ങളുടെ മകനാണെന്ന വാദമുന്നയിച്ച് ദമ്പതികള്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. മധുരയിലെ മാലംപട്ടിയിലുള്ള കതിരേശന്‍-മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശവാദമുന്നയിച്ച് ഹര്‍ജി സമര്‍പ്പിച്ചത്. കേസ് തള്ളണം എന്നാവശ്യപ്പെട്ടു ധനുഷും ഹർജി നൽകിയിരുന്നു.

മാതാപിതാക്കളായ തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നൽകണമെന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യം. ധനുഷിന്റേതെന്നു പറയപ്പെടുന്ന ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ദമ്പതിമാർ ഹാജരാക്കിയിരുന്നു. 

ധനുഷിന്‍റെ കൈമുട്ടിൽ കറുത്ത അടയാളവും തോളെല്ലിൽ കാക്കപ്പുള്ളിയുമുണ്ടെന്നുമാണു ദമ്പതികൾ ഹാജരാക്കിയ സ്കൂൾ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയത്. എന്നാൽ പരിശോധനയിൽ ഈ അടയാളങ്ങൾ കണ്ടെത്താനായില്ല. ഇതോടെയാണു ഹർജി തള്ളാൻ കോടതി തീരുമാനിച്ചത്.

Trending News