50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ആലിയ ഭട്ടിനെയും അമ്മ സോണി റസ്ദാനെയും വധിക്കുമെന്ന് അജ്ഞാതന്‍റെ ഭീക്ഷണി

Last Updated : Mar 2, 2017, 07:45 PM IST
50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ആലിയ ഭട്ടിനെയും അമ്മ സോണി റസ്ദാനെയും വധിക്കുമെന്ന് അജ്ഞാതന്‍റെ ഭീക്ഷണി

ബോളിവുഡ് താരം ആലിയ ഭട്ടിന് വധഭീഷണി. 50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ആലിയ ഭട്ടിനെയും അമ്മ സോണി റസ്ദാനെയും വധിക്കുമെന്ന് പിതാവും നിര്‍മ്മാതാവുമായ മഹേഷ് ഭട്ടിന് ഭീഷണി. ഫോണിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണിയെത്തുടര്‍ന്ന് ഭട്ട് മുംബൈ സീനിയര്‍ ക്രൈം ബ്രാഞ്ച് ഓഫീസര്‍ക്ക് പരാതി നല്‍കി. 

കഴിഞ്ഞ കുറച്ചു ദിവസമായി മകളേയും ഭാര്യയേയും കൊലപ്പെടുത്തുമെന്ന് പറഞ്ഞ് തനിക്ക് കോളുകള്‍ വന്നതായി മഹേഷ് ഭട്ട് പറയുന്നു. ഫെബ്രവരി 26നാണ് ഇത്തരത്തില്‍ ആദ്യ കോള്‍ വന്നത്. അന്‍പത് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ മകളേയും ഭാര്യയേയും കൊലപ്പെടുത്തുമെന്നാണ് ഭീഷണി. തുടര്‍ന്ന് ജുഹു പൊലീസ് സ്റ്റേഷനില്‍ അദ്ദേഹം പരാതി നല്‍കി. 

അന്വേഷണത്തില്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ് ഫോണ്‍ വിളിച്ചതെന്ന് കണ്ടെത്തി. ഫെബ്രുവരി 26നാണ് ഭട്ടിനെ ഫോണില്‍ ബന്ധപ്പെട്ടും വാട്സാപ്പ് സന്ദേശത്തിലൂടെയും ഭീഷണിപ്പെടുത്തിയത്. ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ അയച്ചുകൊടുത്ത ശേഷം രൂപ അക്കൌണ്ടിലേക്ക് നിക്ഷേപിക്കുവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്. 

Trending News