video: സൗന്ദര്യ മത്സരത്തില്‍ വിജയി ആയപ്പോള്‍ ബോധം നഷ്ടമായാലോ?

മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷനല്‍ കീരിടം ചൂടിയ പരാഗ്വേ സുന്ദരി ക്ലാര സോസയാണ് ആള്‍.  

Last Updated : Oct 28, 2018, 03:25 PM IST
video: സൗന്ദര്യ മത്സരത്തില്‍ വിജയി ആയപ്പോള്‍ ബോധം നഷ്ടമായാലോ?

സാധാരണ ലോട്ടറി അടിച്ചു എന്നൊക്കെ പറയുമ്പോള്‍ ബോധം പോകുന്നത് സ്വാഭാവികം എന്നാല്‍, സൗന്ദര്യ മത്സരത്തില്‍ വിജയി ആയപ്പോള്‍ ബോധം നഷ്ടമായാലോ? അതെ  അങ്ങനൊരു സംഭവം മ്യാന്‍മറില്‍ ഉണ്ടായി.

മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷനല്‍ കീരിടം ചൂടിയ പരാഗ്വേ സുന്ദരി ക്ലാര സോസയാണ് ആള്‍.  മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷനല്‍ കീരിടം ക്ലാര സോസയ്ക്കാണെന്ന് പ്രഖ്യാപിച്ചതും അത് കേട്ട പാതി കേള്‍ക്കാത്ത പാതി ക്ലാര ദേ കിടക്കുന്നു വേദിയില്‍. 

സന്തോഷം കൊണ്ടെനിക്ക് സഹിക്കാന്‍ വയ്യേന്ന് പറയുമ്പോലെ ഈ സന്തോഷം പാവം ക്ലാരയ്ക്ക് സഹിക്കാന്‍ പറ്റാതെ ബോധം പോയി. രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യക്കാരി മീനാക്ഷി ചൗധരിയുടെ കൈപിടിച്ചു നില്‍ക്കുമ്പോഴായിരുന്നു പെട്ടെന്നൊരു പ്രഖ്യാപനവും ക്‌ളാരയുടെ ബോധം പോക്കും. 

കുഴഞ്ഞു വീഴാന്‍ തുടങ്ങിയ ക്‌ളാരയെ മീനാക്ഷി താങ്ങിപ്പിടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വേദിയിലുണ്ടായിരുന്ന അവതാരകരും മറ്റും ആശങ്കയോടെ ക്ലാരയുടെ അടുത്തെത്തി. അല്‍പ സമയത്തിനുള്ളില്‍ ബോധം വീണ്ടെടുത്ത ക്ലാര പിന്നെ നിറുത്താതെ കരച്ചിലായിരുന്നു. ഇതിനിടെയില്‍ ക്ലാരയെ കിരീടവും അണിയിച്ചു.

നിയമവിദ്യാര്‍ത്ഥിയായ ക്ലാര പാചകവിദഗ്ദ്ധയുമാണ്. സ്വന്തമായി റസ്റ്റോറന്റ് തുടങ്ങണമെന്ന സ്വപ്നവുമായി ജീവിക്കുന്ന ക്ലാരയുടെ ഏറ്റവും വലിയ ആഗ്രഹം അമേരിക്കയുടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നേരിട്ട് കാണുക എന്നതാണ്.

നിങ്ങള്‍ വിചാരിക്കും പോലെ ട്രംപിനോടുള്ള ആരാധന മൂത്തിട്ടോന്നുമല്ല കേട്ടോ മറിച്ച് സമാധാനത്തിന്‍റെയും സ്‌നേഹത്തിന്‍റെയും സഹിഷ്ണുതയുടെയും മാതൃകയാകണമെന്ന് ട്രംപിനെ ഉപദേശിക്കാന്‍ വേണ്ടി മാത്രമാണ് കാണാന്‍ ആഗ്രഹിക്കുന്നത്.

വീഡിയോ കാണാം:

Trending News