ലോക സൗന്ദര്യമല്‍സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ശ്രദ്ധ ശശിധര്‍

Updated: Oct 13, 2017, 12:16 PM IST
ലോക സൗന്ദര്യമല്‍സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ശ്രദ്ധ ശശിധര്‍

ലോക സൗന്ദര്യമല്‍സരത്തില്‍ ബംഗളുരുവില്‍ നിന്നുള്ള ശ്രദ്ധ ശശിധര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. യമഹ ഫാസിനോ മിസ് ദിവ മിസ് യൂണിവേഴ്‌സ് ഇന്ത്യ മല്‍സരത്തില്‍ കിരീടമണിഞ്ഞാണ് ശ്രദ്ധ അമേരിക്കയില്‍ നവംബര്‍ 26ന് നടക്കുന്ന ലോക മല്‍സരത്തിലേക്ക് അര്‍ഹത നേടിയത്.

ഇന്ത്യന്‍ മല്‍സരത്തില്‍ വിജയിയായ ശ്രദ്ധയെ ബോളിവുഡ് താരം ഷാഹിദ് കപൂര്‍ കിരീടമണിയിച്ചു. മുന്‍ ലോക സുന്ദരിയും നടിയുമായ ലാറ ദത്ത, നടന്‍ രാജ്കുമാര്‍ റാവു, സിനിമാ സംവിധായകന്‍ കബീര്‍ ഖാന്‍, ബോക്സിങ് താരം വിജേന്ദര്‍ സിങ്, 2016ലെ ലോക സുന്ദരി ഐറിസ് മിറ്റനയര്‍ എന്നിവര്‍ ജഡ്ജിങ് പാനലില്‍ ഉണ്ടായിരുന്നു‍.