കാശിയിൽ നിന്ന് തേങ്കുറിശേരിയിലേക്ക്; ഒടിയൻ മാണിക്യന്റെ യാത്ര ആദ്യ ദിവസം കണ്ടത് 10 ലക്ഷം പേർ

Updated: Sep 7, 2017, 04:37 PM IST
കാശിയിൽ നിന്ന് തേങ്കുറിശേരിയിലേക്ക്; ഒടിയൻ മാണിക്യന്റെ യാത്ര ആദ്യ ദിവസം കണ്ടത് 10 ലക്ഷം പേർ

പുലിമുരുകന് ശേഷം മോഹൻലാൽ നായകനാകുന്ന ബിഗ്ബജറ്റ് ഫാന്റസി ത്രില്ലർ 'ഒടിയൻ' റിലീസിന് മുൻപേ വാർത്തകളിൽ നിറയുകയാണ്. ഒടിയനിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രമായ മാണിക്യനെ പരിചയപ്പെടുത്തുന്ന വീഡിയോ ആദ്യ ദിവസം കണ്ടത് 10 ലക്ഷത്തിലധികം പേർ. 

വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കാശിയിൽ ആരംഭിച്ചു കഴിഞ്ഞു. കാശിയിൽ നിന്ന് തന്റെ കഥാപാത്രമായ ഒടിയനെ പരിചയപ്പെടുത്തുന്ന വീഡിയോ ഇന്നലെയാണ് മോഹൻലാൽ പങ്ക് വച്ചത്. 

'കാശിയിൽ നിന്ന് തേങ്കുറിശേരിയിലേക്ക് ഒടിയൻ' എന്ന തലക്കെട്ടോടെ പുറത്തിറങ്ങിയ വീഡിയോയിൽ, ചിത്രത്തിലെ അണിയറ പ്രവർത്തകരേയും മോഹൻലാൽ  പരിചയപ്പെടുത്തുന്നുണ്ട്. 

ഒടിയന്റെ കഥ നടക്കുന്നത് കാശിയിലല്ല, അത് തേങ്കുറിശിയിലാണ്. പിന്നെ എന്തിനാണ് ഒടിയന്‍ മാണിക്യന്‍ കാശിയില്‍ എത്തിയിരിക്കുന്നത് എന്ന് മോഹൻലാൽ വീഡിയോയിൽ വ്യക്തമാക്കുന്നു. 

വില്ലന് ശേഷം മഞ്ജുവാര്യര്‍ മോഹന്‍ലാലിന്റെ നായികയാകുകയാണ് ഒടിയനിൽ. പുലിമുരകന്റെ ക്യാമറാമാന്‍ ഷാജി കുമാറാണ് ഒടിയനെ ക്യാമറിയിലാക്കുന്നത്. സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയ്‌നും. ഹരികൃഷ്ണന്റെതാണ് തിരക്കഥ.