യുട്യൂബും പറയുന്നു, ലാലേട്ടാ ലാ ലാ ലാ

റിലീസ് ചെയ്ത് എട്ടു മണിക്കൂറുകള്‍ക്കുള്ളില്‍ ലാ ലാ ലാലേട്ടന്‍ ഗാനം യുട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തി

Last Updated : Apr 10, 2018, 06:40 PM IST
യുട്യൂബും പറയുന്നു, ലാലേട്ടാ ലാ ലാ ലാ

സജിദ് യാഹിയ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ലാ ലാ ലാലേട്ടന്‍ ഗാനം യുട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തി. റിലീസ് ചെയ്ത് എട്ടു മണിക്കൂറുകള്‍ക്കുള്ളിലാണ് ഗാനം ഈ നേട്ടം കൈവരിച്ചത്. 

ഇന്ദ്രജിത്ത്-പൂര്‍ണിമ ദമ്പതികളുടെ മകള്‍ പ്രാര്‍ത്ഥന ആലപിച്ച ഗാനത്തിന്‍റെ വീഡിയോ ആണ് ഇന്ന് റിലീസ് ചെയ്തത്. ചിത്രത്തിന്‍റെ ട്രെയിലറിനൊപ്പം ഗാനം വന്നിരുന്നെങ്കിലും പാട്ടിന്‍റെ മുഴുവന്‍ വീഡിയോ റിലീസായത് ഇന്നാണ്. 

ടോണി ജോസഫ് പള്ളിവാതുക്കലും നിഷാസ്‍ സാദിഖും ചേര്‍ന്നാണ് ഈ ഗാനത്തിന് സംഗീതം ഒരുക്കിയത്. മനു മഞ്ജിത്തിന്‍റെതാണ് വരികള്‍. മോഹന്‍ലാല്‍ ആരാധകരായാണ് ചിത്രത്തില്‍ മഞ്ജു വാര്യരും ഇന്ദ്രജിത്തും പ്രത്യക്ഷപ്പെടുക. വിഷുവിന് ചിത്രം പ്രദര്‍ശനത്തിനെത്തും. 

Trending News