കിടിലന്‍ ലുക്കില്‍ മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്സ്

Updated: Oct 12, 2017, 04:05 PM IST
കിടിലന്‍ ലുക്കില്‍ മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്സ്

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ തമിഴ് ചിത്രമായ സ്ട്രീറ്റ് ലൈറ്റ്സിന്‍റെ പോസ്റ്റര്‍ ഇറങ്ങി. തോക്കേന്തി മാസ് ലുക്കിലാണ് പോസ്റ്ററില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. നവാഗതനായ ഷാംദത്ത് സൈനുദ്ദീന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്സ്. 

മമ്മൂട്ടിയുടെ മാസ് ലുക്കിന് മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്. ഹൈ വോൾട്ടേജ് മെഗാസ്റ്റാർ മാജിക് ചിത്രത്തിലുണ്ടാകുമെന്ന പ്രതീക്ഷയും ആരാധകര്‍ പങ്കു വച്ചു. 

കസബയ്ക്ക് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ മലയാളം പോസ്റ്റര്‍ നേരത്തെ ഇറങ്ങിയിരുന്നു. ലിജി മോള്‍, സോഹന്‍ സീനുലാല്‍, സുധി കൊപ മുതലായവരാണ് മറ്റുതാരങ്ങള്‍.

ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഫവാസ് ആണ്. സാദത്ത് സൈനുദ്ദീന്‍ ഛായാഗ്രഹണവും ആദര്‍ശ് അബ്രഹാം സംഗീതവും ഒരുക്കുന്നു.