Trailer: ബഗീരയ്ക്കും ഷേര്‍ഖാനുമൊപ്പം മൗഗ്ലി വീണ്ടുമെത്തുന്നു!

‘ബഗീര’ എന്ന കഥാപാത്രത്തിന് കൃസ്റ്റ്യന്‍ ബെയിലും ഷേര്‍ഖാന് ബെനടിക് കുബ്ബര്‍ ബിച്ചുമാണ് ശബ്ദം നല്‍കുന്നത്.

Last Updated : Nov 14, 2018, 04:06 PM IST
Trailer: ബഗീരയ്ക്കും ഷേര്‍ഖാനുമൊപ്പം മൗഗ്ലി വീണ്ടുമെത്തുന്നു!

ജംഗിള്‍ ബുക്കിനെ ആധാരമാക്കി ഒരുക്കിയ ഹോളിവുഡ് ചിത്രം ‘മൗഗ്ലി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. 

ഇന്ത്യന്‍ ടെലിവിഷനിലെ തരംഗമായിരുന്ന ആനിമേഷന്‍ കഥയായ മൗഗ്ലി സിനിമയാകുമ്പോള്‍ മൗഗ്ലിയായി വേഷമിടുന്നത് രോഹന്‍ ചാന്ദാണ്.

നടനും സംവിധായകനുമായ ആൻഡി സെർകിസിന്‍റെ രണ്ടാമത്തെ സംവിധാനസംരംഭമാണ് മൗഗ്ലി. നെറ്റ്ഫ്ലിക്സ് ആണ് ചിത്രം റിലീസിനെത്തിക്കുന്നത്.

‘ബഗീര’ എന്ന കഥാപാത്രത്തിന് കൃസ്റ്റ്യന്‍ ബെയിലും ഷേര്‍ഖാന് ബെനടിക് കുബ്ബര്‍ ബിച്ചുമാണ് ശബ്ദം നല്‍കുന്നത്. കേറ്റ് ബ്ലാൻഷെറ്റ്, നയോമി ഹാരിസ്, ആൻഡി സെർകിസ്, പീറ്റർ മുല്ലാൻ, ടോം ഹോളണ്ട് എന്നിവരാണ് മറ്റുള്ളവർ.

2016ൽ പുറത്തിറങ്ങിയ ഡിസ്നി പതിപ്പിൽ നിന്നും തീർത്തും വ്യത്യസ്തമായാണ് വാർണർ ബ്രദേർസ് ഈ ‘ജംഗിൾ ബുക്ക്’ ഒരുക്കുന്നത്. ചിത്രം ഡിസംബര്‍ 7 മുതൽ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യും. നവംബർ 29ന് ചുരുക്കം ചില തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

 

Trending News