ക്യാമ്പസുകളെ ഇളക്കിമറിക്കാന്‍ ശബരീഷ് വീണ്ടുമെത്തി മക്കളെ...

നവാഗതനായ ജോഷി തോമസ്‌ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന 'നാം' എന്ന ചിത്രത്തിലെ ക്യാമ്പസ് ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്.  

Last Updated : Mar 21, 2018, 04:14 PM IST
ക്യാമ്പസുകളെ ഇളക്കിമറിക്കാന്‍ ശബരീഷ് വീണ്ടുമെത്തി മക്കളെ...

നവാഗതനായ ജോഷി തോമസ്‌ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന 'നാം' എന്ന ചിത്രത്തിലെ ക്യാമ്പസ് ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്.  

അവള് വേണ്ട്ര ഇവള് വേണ്ട്ര എന്ന ഹിറ്റ്‌ ഗാനത്തിന്‍റെ രചയിതാവ് ശബരീഷ് വര്‍മ്മ വരികളെഴുതിയ ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 'എല്ലാരും ഒന്നാണീ കോളേജ് ക്യാമ്പസില്‍' എന്ന് തുടങ്ങുന്ന ഗാനം പാത്തമുട്ടം സെന്റ് ഗിറ്റ്സ് കോളേജിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 

സത്യസന്ധമായ സൗഹൃദത്തിന്‍റെ കഥ പറയുന്ന ചിത്രം മെയ് 11ന് തീയറ്ററുകളിലെത്തും. 
പ്രശസ്ത തമിഴ് സംവിധായകന്‍ ഗൗതം മേനോന്‍ ആദ്യമായി അഭിനയിക്കുന്ന മലയാളം ചലച്ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഗൗതം മേനോനൊപ്പം രണ്‍ജി പണിക്കര്‍, ശബരീഷ് വര്‍മ്മ, ഗായത്രി സുരേഷ്, അതിഥി രവി, അജയ് മാത്യു, ടോണി ലൂക്ക്, അഭിഷേക് രവീന്ദ്രന്‍, സൈജു കുറുപ്പ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. 

സംഗീത പ്രേമിയായ കൂട്ടുക്കാരന്‍റെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും അതിനെ  അതിജീവിക്കാന്‍ ഒറ്റകെട്ടായി നില്‍കുന്ന ഒരു കൂട്ടം സുഹൃത്തുകളുടെയും കഥയാണ്‌ 'നാം'. 

        

 

Trending News