മികച്ച സഹനടനുള്ള നന്തി പുരസ്‌കാരം മോഹന്‍ലാലിന്

മോഹന്‍ലാലിന് ആന്ധ്രപ്രദേശ് സംസ്ഥാന സര്‍ക്കാരിന്‍റെ ചലച്ചിത്ര പുരസ്‌കാരം. ജനതാ ഗാരേജ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ആന്ധ്ര സര്‍ക്കാരിന്‍റെ പുരസ്‌കാരമാണ് മോഹന്‍ലാലിനെ തേടിയെത്തിയത്.

Updated: Nov 15, 2017, 11:12 AM IST
 മികച്ച സഹനടനുള്ള നന്തി പുരസ്‌കാരം മോഹന്‍ലാലിന്

ഹൈദരാബാദ്: മോഹന്‍ലാലിന് ആന്ധ്രപ്രദേശ് സംസ്ഥാന സര്‍ക്കാരിന്‍റെ ചലച്ചിത്ര പുരസ്‌കാരം. ജനതാ ഗാരേജ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ആന്ധ്ര സര്‍ക്കാരിന്‍റെ പുരസ്‌കാരമാണ് മോഹന്‍ലാലിനെ തേടിയെത്തിയത്.

ആദ്യമായാണ് ഒരു മലയാള നടന് ആന്ധ്ര സര്‍ക്കാരിന്‍റെ ചലച്ചിത്ര വിഭാഗം പുരസ്‌കാരമായ നന്തി അവാര്‍ഡ് ലഭിക്കുന്നത്. മികച്ച നടനുള്ള പുരസ്‌കാരം ജനതാ ഗാരേജിലെ പ്രകടനത്തിന് ജൂനിയര്‍ എന്‍ടിആറിനും ലഭിച്ചു. 2014, 2015, 2016 വര്‍ഷങ്ങളിലെ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്.  ജനതാ ഗാരേജിന്‍റെ സംവിധായകനായ കൊരട്ടല ശിവയ്ക്കാണ് മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close