വിസ്മയിപ്പിക്കുന്ന മെയ്ക്കോവറില്‍ ജയസൂര്യ

 കറുപ്പ് നിറത്തിലുള്ള സാരിയണിഞ്ഞ് ക്രോപ്പ് ചെയ്ത് മുടിയും കാതിലൊരു ചെറിയ കമ്മലുമായി ജയസൂര്യയുടെ പുതിയ രൂപം

Updated: Mar 11, 2018, 11:13 AM IST
വിസ്മയിപ്പിക്കുന്ന മെയ്ക്കോവറില്‍ ജയസൂര്യ

ദിലീപിന്‍റെ മായാമോഹിനിയിലെ പകര്‍ന്നാട്ടത്തിന് ശേഷം മലയാള സിനിമയില്‍ പെണ്‍വേഷത്തിലെത്തി അമ്പരപ്പിക്കാനൊരുങ്ങുകയാണ് ജയസൂര്യ. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിന് വേണ്ടിയാണ് ജയസൂര്യ പെണ്‍വേഷത്തിലെത്തുന്നത്. 

ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് വീഡിയോ ജയസൂര്യ പുറത്തു വിട്ടു. കറുപ്പ് നിറത്തിലുള്ള സാരിയണിഞ്ഞ് ക്രോപ്പ് ചെയ്ത് മുടിയും കാതിലൊരു ചെറിയ കമ്മലുമായി ജയസൂര്യയുടെ പുതിയ രൂപം. അത്യധികം സ്വാഭാവികമായ ലുക്കാണ് ജയസൂര്യ സ്വീകരിച്ചിരിക്കുന്നത്. 

പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ ടീം ഒരുമിക്കുന്ന പുതിയ പ്രൊജക്ടാണ് ഇത്. അവന്‍റെയും അവളുടെയും കഥയാണ് ചിത്രം പറയുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. മുഖ്യധാരാ സിനിമയില്‍ ട്രാന്‍സ്ജന്‍ഡര്‍ കഥാപാത്രങ്ങള്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രങ്ങള്‍ അപൂര്‍വമായേ സംഭവിക്കാറുള്ളൂ. ഞാന്‍ മേരിക്കുട്ടി അത്തരമൊരു ഇടപെടലായിരിക്കുമെന്ന് സൂചന നല്‍കുന്നതാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് വീഡിയോ.