ഇതാണ് ഒടിയന്‍ ടീ ഷര്‍ട്ടുകള്‍!

www.cinemeals.in എന്ന വെബ്‌സൈറ്റ് വഴി ഇവ ലഭ്യമാകും.

Updated: Dec 6, 2018, 11:42 AM IST
ഇതാണ് ഒടിയന്‍ ടീ ഷര്‍ട്ടുകള്‍!

രാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-മഞ്ജു വാര്യര്‍ ചിത്രമാണ് ഒടിയന്‍. 

ഒടിയന്‍റെ പുതിയ പ്രൊമോഷന്‍ ടെക്നിയ്ക്കാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ സംസാര വിഷയം. ഒടിയന്‍റെ പ്രചരണാര്‍ഥം ഇറക്കിയ ടീ ഷര്‍ട്ടുകളാണ് ഇപ്പോള്‍ യുവ ജനങ്ങളുടെ ഇടയിലെ താരം. 

ഒടിയന്‍റെ രൂപം ആലേഖനം ചെയ്ത ടീഷര്‍ട്ടുകളാണ് തരംഗമാകുന്നത്. ടീ ഷര്‍ട്ടുകള്‍ക്ക് പുറമെ ഒടിയന്‍റെ ചിത്രം പതിപ്പിച്ച മൊബൈല്‍ കവറുകളും ആസ്വാദകശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്.

ഒടിയന്‍ പോസ്റ്ററുകള്‍ക്കും ആവശ്യക്കാരുണ്ട്. ടീ ഷര്‍ട്ട് ഉള്‍പ്പെടെയുള്ളവ ആവശ്യക്കാര്‍ക്ക് ഓണ്‍ലൈനായി വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

www.cinemeals.in എന്ന വെബ്‌സൈറ്റ് വഴി ഇവ ലഭ്യമാകും. എയര്‍ടെലിന്‍റെ 4G സിമ്മില്‍ ഒടിയന്‍റെ ചിത്രം അച്ചടിച്ച് വന്നത് വലിയ വാര്‍ത്തയായിരുന്നു. 

ഇതിനു പിന്നാലെയാണ് പുതിയ പ്രൊമോഷന്‍ ടെക്നിക്കുകളുമായി അണിയറ പ്രവര്‍ത്തകര്‍ എത്തിയത്. 

മോഹന്‍ലാല്‍ നായകനായെത്തുന്ന വി.എ ശ്രീകുമാര്‍ ചിത്രം ഒടിയന്‍ വ്യത്യസ്തമായ കഥാ പ്രമേയം കൊണ്ടും സമ്പന്നമായ താരനിരകൊണ്ടും ശ്രദ്ധ നേടിയ ചിത്രമാണ്. 

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ഒടിയന്‍ നിര്‍മ്മിച്ചിരിക്കുന്നത്. പാലക്കാട് പ്രദേശത്തെ പഴയകാല നാടന്‍ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒടി വിദ്യ വശമുള്ള മാണിക്യന്‍ എന്ന കഥാപാത്രമായി എത്തുന്നു.

പാലക്കാട്, ഉടുമലൈപേട്ട്, ബനാറസ്, പൊള്ളാച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് ഒടിയന്‍ ചിത്രീകരിച്ചിരിക്കുന്നത്. 

പ്രകാശ്‌ രാജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് തിരക്കഥ തയാറാക്കിയിരിക്കുന്നത് ദേശീയ പുരസ്കാര ജേതാവായ ഹരികൃഷ്ണനാണ്.

ലക്ഷ്മി ശ്രീകുമാര്‍, റഫീഖ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്.
 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close