'ഇനിയാണ് കളി, അപ്പൊ തുടങ്ങാം അല്ലേ!' കാത്തിരിപ്പിനവസാനം ഒടിയന്‍ മാണിക്യനെത്തി!

കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ ഇന്നെത്തി. ഒടിയന്‍ മാണിക്യന്‍റെ ടീസര്‍  ഇന്ന് പുറത്തിറങ്ങി. മാനായും മയിലായും മാറി കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന ഒടിയന്‍ മാണിക്യനായി തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ്ആരാധകര്‍ക്കു മുന്‍പില്‍ പ്രിയതാരം മോഹന്‍ലാല്‍ എത്തിയത് . 

Last Updated : Dec 13, 2017, 10:57 AM IST
'ഇനിയാണ് കളി, അപ്പൊ തുടങ്ങാം അല്ലേ!' കാത്തിരിപ്പിനവസാനം ഒടിയന്‍ മാണിക്യനെത്തി!

കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ ഇന്നെത്തി. ഒടിയന്‍ മാണിക്യന്‍റെ ടീസര്‍  ഇന്ന് പുറത്തിറങ്ങി. മാനായും മയിലായും മാറി കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന ഒടിയന്‍ മാണിക്യനായി തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ്ആരാധകര്‍ക്കു മുന്‍പില്‍ പ്രിയതാരം മോഹന്‍ലാല്‍ എത്തിയത് . 

മുപ്പത് വയസുള്ള യുവാവായ മാണിക്യനായാണ്‌ മോഹന്‍ലാല്‍ ഇന്ന് വന്നിരിക്കുന്നത്. ഇതിനായി മോഹന്‍ലാല്‍ 18 കിലോ ശരീരഭാരം കുറച്ചിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. മുറുക്കിചുവപ്പിച്ച ചുണ്ടും ക്ളീന്‍ ഷേവ് ചെയ്ത മുഖവുമായാണ് മാണിക്യന്‍ വന്നിരിക്കുന്നത്. 

'കാലമേ നന്ദി കഴിഞ്ഞു പോയ ഒരുപാടു വര്‍ഷങ്ങളെ ഇങ്ങനെ തോല്‍പ്പിക്കാന്‍ സാധിച്ചതിന്. എന്‍റെയും തേങ്കുറിശ്ശിയുടെയും സംഭവബഹുലമായ കാലഘട്ടത്തില്‍ എന്നെ വീണ്ടും എത്തിച്ചതിന്.. ഈ മാണിക്യന്‍, ഒടിയന്‍ മാണിക്യന്‍ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. ഇനിയാണ് കളി അപ്പൊ തുടങ്ങാം അല്ലെ.' മാണിക്യന്‍ പറയുന്നു..

പലയിടങ്ങളിലൂടെയുള്ള ഒടിയന്‍റെ യാത്രകളെക്കുറിച്ചുള്ള വിശേഷങ്ങള്‍ വീഡിയോയിലൂടെ മോഹന്‍ലാല്‍ പങ്കു വച്ചിരുന്നു. എന്നാല്‍, അതിലെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതമായ രൂപത്തിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്. അതിനാല്‍ തന്നെ, ചെറുപ്പക്കാരനായ മാണിക്യനായി മോഹന്‍ലാല്‍ നടത്തിയ പരകായപ്രവേശത്തിന്‍റെ മിന്നലാട്ടം നേരില്‍ കാണുന്ന ആവേശത്തിലാണ് ആരാധകര്‍. പോസ്റ്റ്‌ ചെയ്ത് അര മണിക്കൂറിനുള്ളില്‍ തന്നെ ആയിരക്കണക്കിനാണ് ഷെയറുകള്‍ പോസ്റ്റിനു ലഭിച്ചിരിക്കുന്നത്. 

പുലിമുരുകന് ശേഷം മോഹൻലാൽ നായകനാകുന്ന ബിഗ്ബജറ്റ് ഫാന്റസി ത്രില്ലറാണ് 'ഒടിയൻ'. വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആണ് മോഹന്‍ലാലിന്‍റെ നായിക. 

Trending News