വിവാദങ്ങള്‍ക്ക് മറുപടി; പത്മാവതി പ്രത്യേക കമ്മിറ്റിക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കും

വിമര്‍ശകരുടെ വായടക്കാന്‍ പുതിയ നീക്കവുമായി സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി. പത്മാവതി എന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ റിലീസിംഗിന് മുന്‍പ് ചിത്രം പ്രത്യേക കമ്മിറ്റിക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. 

Updated: Nov 13, 2017, 06:52 PM IST
വിവാദങ്ങള്‍ക്ക് മറുപടി; പത്മാവതി പ്രത്യേക കമ്മിറ്റിക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കും

ന്യൂഡല്‍ഹി: വിമര്‍ശകരുടെ വായടക്കാന്‍ പുതിയ നീക്കവുമായി സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി. പത്മാവതി എന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ റിലീസിംഗിന് മുന്‍പ് ചിത്രം പ്രത്യേക കമ്മിറ്റിക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. 

ചിത്രത്തിന്‍റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തുന്ന അഖണ്ഡ് രജ്പുത്ന സേവാ സംഘത്തിലെ പ്രമുഖരെ ഉള്‍പ്പെടുത്തിയായിരിക്കും പ്രദര്‍ശനം. നവംബര്‍ 15നും 18നും ഇടയിലായിരിക്കും പ്രദര്‍ശനമെന്നാണ് സൂചന. ഇക്കാര്യം  അഖണ്ഡ് രജ്പുത്ന സേവാ സംഘം സ്ഥിരീകരിച്ചു. 

ഡിസംബര്‍ 1നാണ് ചിത്രത്തിന്‍റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ പ്രദര്‍ശനം തടയണമെന്ന് ആരോപിക്കുന്ന മറ്റ് സംഘടനകളുടെ പ്രതിനിധികളെ കൂടി പ്രത്യേക പ്രദര്‍ശനത്തിന് ക്ഷണിക്കുമോ എന്നതിന് സ്ഥിരീകരണം ലഭ്യമായിട്ടില്ല. 

ദീപക പദുക്കോണ്‍, ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിംഗ് എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പത്മാവതി.