പൈപ്പിന്‍ ചോട്ടില്‍ പാട്ടെത്തി

Updated: Nov 10, 2017, 04:42 PM IST
പൈപ്പിന്‍ ചോട്ടില്‍ പാട്ടെത്തി

പ്രണയവും സൗഹൃദവും പ്രമേയമാകുന്ന പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിന്‍റെ തീം സോംഗ് യുട്യൂബില്‍ റിലീസ് ചെയ്തു. നീരജ് മാധവ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഡൊവിന്‍ ഡിസില്‍വയാണ്. റീബാ ജോണാണ് നായിക. 

കുടിവെള്ളത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കായല്‍ തുരുത്തില്‍ വികസിക്കുന്ന കഥയാണ് പൈപ്പിന്‍ ചുവട്ടിലെ പ്രണയം. സൗമ്യ രാമകൃഷ്ണന്‍ ആലപിച്ച ഗാനമാണ് ഇന്ന് റിലീസ് ആയിരിക്കുന്നത്.ബി.കെ ഹരിനാരായണന്‍റെ വരികള്‍ക്ക് ബിജിപാല്‍ സംഗീതം നല്‍കിയിരിക്കുന്നു. കഥ നടക്കുന്ന തുരുത്തിലെ ജീവിതം പരിചയപ്പെടുത്തുന്നതാണ് തീം സോംഗ്.

'ഗോവൂട്ടി' എന്ന് വിളിപ്പേരുള്ള ഗോവിന്ദന്‍കുട്ടിയുടെ വേഷത്തിലാണ് നീരജ്. അജു വര്‍ഗീസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുധി കോപ്പ, നാരായണന്‍ കുട്ടി, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, സാജന്‍ പള്ളുരുത്തി, ശ്രീനാഥ്, സേതുലക്ഷ്മി, തെസ്‌നിഖാന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രമുഖ വേഷത്തിലെത്തുന്നു.