സിനിമയിലോ, ഡോക്യുമെന്ററിയിലോ ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ തീയേറ്ററില്‍ എഴുന്നേറ്റു നില്‍ക്കേണ്ടതില്ലെന്നു സുപ്രീം കോടതി

Last Updated : Feb 14, 2017, 06:43 PM IST
സിനിമയിലോ, ഡോക്യുമെന്ററിയിലോ ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ തീയേറ്ററില്‍ എഴുന്നേറ്റു നില്‍ക്കേണ്ടതില്ലെന്നു സുപ്രീം കോടതി

സിനിമയുടെയോ ഡോക്യുമെന്ററിയുടെയോ ഭാഗമായി ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ തീയേറ്ററില്‍ എഴുന്നേറ്റു നില്‍ക്കേണ്ടതില്ലെന്നു സുപ്രീം കോടതി. അതേസമയം, സിനിമയ്ക്കു മുമ്പ് ദേശീയഗാനം കേള്‍ക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റു നില്‍ക്കണമെന്നും കോടതി വ്യക്തമാക്കി. 

ജസ്റ്റീസുമാരായ ദീപക് മിശ്രയും അമിത് ഘോഷും അടങ്ങിയ ബഞ്ചിന്റേതാണ് വിധി. സിനിമയുടെ ഭാഗമായി ചിത്രീകരിക്കപ്പെട്ട ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേല്‍ക്കണമെന്നു നിര്‍ബന്ധമില്ലെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 

തീയറ്ററില്‍ സിനിമയ്ക്കു മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്നും എല്ലാവരും എഴുന്നേറ്റു നില്‍ക്കണമെന്നും കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവില്‍ വ്യക്തത ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ പുതിയ നിര്‍ദേശം.

അതേസമയം, സ്കൂളുകളിൽ ദേശീയഗാനം നിർബന്ധമാക്കണമെന്നാണ് സർക്കാരിന്‍റെ നിലപാടെന്ന് അറ്റോർണി ജനറൽ മുകുൾ റോഹ്‌തഗി സുപ്രീംകോടതിയെ അറിയിച്ചു. ദേശീയതയെ മാനിക്കാൻ കുട്ടിക്കാലം മുതൽക്കേ പഠിക്കണമെന്നും വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിക്ക് മറുപടിയായി എ.ജി പറഞ്ഞു.

Trending News