'അമ്മ'യില്‍ നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ല'- പൃഥ്വിരാജ്

താരസംഘടനയായ 'അമ്മ'യില്‍ നേതൃമാറ്റം വെണ്ടെന്ന് പൃഥ്വിരാജ്. 'നേതൃസ്ഥാനത്ത് ഇപ്പോഴുള്ള മുതിര്‍ന്നവര്‍ തന്നെ തുടരണം. കാലഘട്ടത്തിന് അനുസരിച്ച് നിലപാടുകളില്‍ മാറ്റം വേണ്ടിവന്നേക്കാം. ഞാന്‍ നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ല. നിലപാടുകളാണ് മാറേണ്ടത്. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണ്' പൃഥ്വിരാജ് ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Updated: Aug 7, 2017, 01:55 PM IST
'അമ്മ'യില്‍ നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ല'- പൃഥ്വിരാജ്

കൊച്ചി: താരസംഘടനയായ 'അമ്മ'യില്‍ നേതൃമാറ്റം വെണ്ടെന്ന് പൃഥ്വിരാജ്. 'നേതൃസ്ഥാനത്ത് ഇപ്പോഴുള്ള മുതിര്‍ന്നവര്‍ തന്നെ തുടരണം. കാലഘട്ടത്തിന് അനുസരിച്ച് നിലപാടുകളില്‍ മാറ്റം വേണ്ടിവന്നേക്കാം. ഞാന്‍ നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ല. നിലപാടുകളാണ് മാറേണ്ടത്. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണ്' പൃഥ്വിരാജ് ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് ശേഷം 'അമ്മ'യുടെ നിലപാടുകളെക്കുറിച്ച് സോഷ്യല്‍ മീഡിയകള്‍ ഉള്‍പ്പടെ താര സംഘടന വിമര്‍ശിക്കപ്പെട്ടിരുന്നു. അതേത്തുടര്‍ന്ന് സംഘടനയിലെ യുവതാരങ്ങള്‍ നേതൃമാറ്റം ആവശ്യപ്പെടുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. 

ദിലീപിനെ 'അമ്മ'യില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനം 'അമ്മ'യുടെ അടിയന്തിര എക്സിക്യൂട്ടീവ് കമ്മിറ്റി എടുത്തത് ഏകകണ്ഠമായാണെന്ന് പൃഥ്വിരാജ് അന്ന് പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിയെയും ആരോപണവിധേയനായ ദിലീപിനെയും ഒരുപോലെ സംരക്ഷിക്കുമെന്ന 'അമ്മ'യുടെ മുന്‍നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് ചോദ്യംചെയ്യലിന്‍റെ അടിസ്ഥാനത്തില്‍ ഒരാള്‍ കുറ്റവാളിയാണെന്ന് പ്രഖ്യാപിക്കാന്‍ ഒരു സംഘടനയ്ക്ക് സാധിക്കില്ലെന്നായിരുന്നു പൃഥ്വിരാജിന്‍റെ മറുപടി.