അഞ്ജലി മേനോന്‍-പൃഥ്വിരാജ് ചിത്രത്തിന്‍റെ റിലീസ് ജൂലൈ 6ന്

പൃഥ്വിരാജിനെ നായനാക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്‍ത ചിത്രം ജൂലൈ ആറിന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. അഞ്ജലി മേനോൻ തന്നെയാണ് ഇക്കാര്യം സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. 

Updated: May 17, 2018, 06:31 PM IST
അഞ്ജലി മേനോന്‍-പൃഥ്വിരാജ് ചിത്രത്തിന്‍റെ റിലീസ് ജൂലൈ 6ന്

പൃഥ്വിരാജിനെ നായനാക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്‍ത ചിത്രം ജൂലൈ ആറിന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. അഞ്ജലി മേനോൻ തന്നെയാണ് ഇക്കാര്യം സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. 

പാര്‍വതി നായികയായെത്തുന്ന ചിത്രത്തില്‍ ഒരിടവേളയ്‍ക്ക് ശേഷം നസ്രിയ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. പൃഥ്വിരാജിന്‍റെ സഹോദരിയായാണ് നസ്രിയ അഭിനയിക്കുന്നത്. അതേസമയം രണ്ട് വ്യത്യസ്‍ത ലുക്കിലാണ് പൃഥ്വിരാജ് അഭിനയിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്. സംവിധായകന്‍ രഞ്ജിത്ത്, മാല പാര്‍വതി എന്നിവരാണ് പൃഥ്വിരാജിന്‍റെ മാതാപിതാക്കളായെത്തുന്നത്. അതുൽ കുൽക്കർണി, റോഷൻ മാത്യു, സിദ്ധാര്‍ഥ്‌ മേനോന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

രഞ്ജിത വിഷ്വൽ മീഡിയ, ലിറ്റിൽ ഫിലിംസ് ഇന്ത്യ എന്നിവരുടെ ബാനറില്‍ എം. രഞ്ജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. രഘു ദീക്ഷിത്, എം ജയചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. ബാംഗ്ലൂര്‍ ഡേയ്സ് എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ഒന്നാണ്.