വെള്ളമില്ലാത്ത നാട്ടില്‍ എന്ത് പ്രേമിക്കാനാണ്! പൈപ്പിന്‍ ചുവട്ടിലെ പ്രേമവുമായി നീരജ് മാധവ്

Last Updated : Oct 8, 2017, 04:04 PM IST
വെള്ളമില്ലാത്ത നാട്ടില്‍ എന്ത് പ്രേമിക്കാനാണ്! പൈപ്പിന്‍ ചുവട്ടിലെ പ്രേമവുമായി നീരജ് മാധവ്

നീരജ് മാധവ് നായകനാകുന്ന പുതിയ ചിത്രം പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിന്‍റെ ടീസര്‍ ഇറങ്ങി. നവാഗതനായ ഡൊവിന്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റീബാ ജോണാണ് നായിക. 

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ ഒറ്റ രംഗത്തിലൂടെ തിയ്യറ്ററില്‍ പൊട്ടിച്ചിരി പടര്‍ത്തിയ ചേച്ചിമാരുടെ സംഭാഷണത്തിലൂടെയാണ് പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിന്‍റെ ടീസര്‍ വികസിക്കുന്നത്. 'ഗോവൂട്ടി' എന്ന് വിളിപ്പേരുള്ള ഗോവിന്ദന്‍കുട്ടിയുടെ വേഷത്തിലാണ് നീരജ്. 

അജു വര്‍ഗീസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുധി കോപ്പ, നാരായണന്‍ കുട്ടി, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, സാജന്‍ പള്ളുരുത്തി, ശ്രീനാഥ്, സേതുലക്ഷ്മി, തെസ്‌നിഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഐശ്വര്യാസ്‌നേഹാ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്നാണ് ചിത്രം നിര്‍മിക്കുന്നത്. ടീസര്‍ കാണാം. 

Trending News