വാത്മീകി മഹര്‍ഷിയെ അപമാനിച്ച കേസില്‍ ബോളിവുഡ് നടി രാഖി സാവന്ത് അറസ്റ്റില്‍

വാത്മീകി മഹര്‍ഷിയെ അപമാനിച്ചെന്ന കേസില്‍ ബോളിവുഡ് നടി രാഖി സാവന്ത് അറസ്റ്റില്‍. പഞ്ചാബ് പൊലീസാണ് മുംബൈയിലെത്തി രാഖിയെ അറസ്റ്റ് ചെയ്തത്.ലുധിയാനയിലെ കോടതി രാഖി സാവന്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

Last Updated : Apr 4, 2017, 07:32 PM IST
വാത്മീകി മഹര്‍ഷിയെ അപമാനിച്ച കേസില്‍ ബോളിവുഡ് നടി രാഖി സാവന്ത് അറസ്റ്റില്‍

മുംബൈ: വാത്മീകി മഹര്‍ഷിയെ അപമാനിച്ചെന്ന കേസില്‍ ബോളിവുഡ് നടി രാഖി സാവന്ത് അറസ്റ്റില്‍. പഞ്ചാബ് പൊലീസാണ് മുംബൈയിലെത്തി രാഖിയെ അറസ്റ്റ് ചെയ്തത്.ലുധിയാനയിലെ കോടതി രാഖി സാവന്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ലുധിയാന കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ വാല്‍മീകിയെയും വാൽമീകി വിഭാഗത്തില്‍പ്പെട്ടവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന വിധം പരാമര്‍ശം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. 

കേസിൽ മാർച്ച് ഒമ്പതിന് രാഖിയോട് കോടതിയിൽ ഹാജരാകാൻ ആവശ്യെപ്പട്ടിരുന്നുവെങ്കിലും അതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.

വാത്മീകി മഹര്‍ഷിയുടെ പിന്തുടര്‍ച്ചക്കാരേയും അനുയായികളേയും അപമാനിക്കുന്നതാണ് പ്രസ്താവനയെന്നാണ് ആരോപണം. വാറണ്ടുമായി ലുധിയാന പോലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ മുംബൈയിലെത്തുകയായിരുന്നു. ഏപ്രില്‍ 10ന് കേസ് വീണ്ടും പരിഗണിക്കും.

Trending News