ദേശീയ പുരസ്‌കാര ജൂറിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് റസൂല്‍ പൂക്കുട്ടി

ഓഡിയോഗ്രഫി ഉപകരണങ്ങള്‍ ജീവിതത്തില്‍ കൈകൊണ്ട് തൊടാത്ത ഒരാള്‍ക്ക് മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്‌കാരം ലഭിച്ചത് കാണുമ്പോള്‍ നാണക്കേട് തോന്നുന്നു എന്ന് റസൂല്‍ പൂക്കുട്ടി

Last Updated : Apr 13, 2018, 03:47 PM IST
ദേശീയ പുരസ്‌കാര ജൂറിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് റസൂല്‍ പൂക്കുട്ടി

ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ ട്വീറ്റ്. പുരസ്കാര ജൂറിയില്‍ അല്‍പ്പം വിവരമുള്ള സാങ്കേതിക പ്രവര്‍ത്തകരെ കൂടെ ഉള്‍പ്പെടുത്തണമെന്നാണ് ട്വീറ്റില്‍ പറയുന്നത്.

സൗണ്ട് ഡിസൈനറുടെയും സൗണ്ട് റെക്കോഡിസ്റ്റിന്‍റെയും ജോലി എന്താണെന്ന് മനസ്സിലാക്കുന്നതില്‍ ജൂറി പരാജയപ്പെട്ടുവെന്നും ഓഡിയോഗ്രഫി ഉപകരണങ്ങള്‍ ജീവിതത്തില്‍ കൈകൊണ്ട് തൊടാത്ത ഒരാള്‍ക്ക് മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്‌കാരം ലഭിച്ചത് കാണുമ്പോള്‍ നാണക്കേട് തോന്നുന്നുവെന്നും റസൂല്‍ പൂക്കുട്ടി പറയുന്നു.

 

വില്ലേജ് റോക്ക് സ്റ്റാര്‍ എന്ന ചിത്രത്തിന് മല്ലിക ദാസിനാണ് മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്‌കാരം ലഭിച്ചത്.

 

 

മികച്ച സൗണ്ട് ഡിസൈനര്‍ക്കുള്ള പുരസ്‌കാരം റസൂല്‍ പൂക്കുട്ടി- ഐ.എഫ്.എഫ്.എ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ് ജേതാവായ സനല്‍ ജോര്‍ജിന് ലഭിച്ചത് താന്‍ സന്തോഷത്തോടെ പങ്ക് വെയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Trending News