ഷക്കീലയുടെ ജീവിതം ബോളിവുഡിലേക്ക്

കിന്നാരത്തുമ്പികള്‍ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ഷക്കീലയുടെ ജീവിതവും ബോളിവുഡില്‍ സിനിമയാവുന്നു. മാദക റാണി സില്‍ക്ക് സ്മിതയുടെ ജീവിതം ഇതിനുമുന്‍പ് ബോളിവുഡില്‍ സിനിമയായിട്ടുണ്ട്.

Updated: Mar 7, 2018, 08:29 PM IST
ഷക്കീലയുടെ ജീവിതം ബോളിവുഡിലേക്ക്

കിന്നാരത്തുമ്പികള്‍ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ഷക്കീലയുടെ ജീവിതവും ബോളിവുഡില്‍ സിനിമയാവുന്നു. മാദക റാണി സില്‍ക്ക് സ്മിതയുടെ ജീവിതം ഇതിനുമുന്‍പ് ബോളിവുഡില്‍ സിനിമയായിട്ടുണ്ട്.

റിച്ച ചദ്ദയാണ് ഷക്കീലയുടെ വേഷത്തെ അവതരിപ്പിക്കുന്നത്‌. കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പതിനാറാം വയസ്സില്‍ ബി ഗ്രേഡ് സിനിമാ മേഖലയിലെത്തിയ ഷക്കീലയുടെ ജീവിതവും തുടര്‍ന്ന്‍ അവര്‍ക്കുണ്ടായ വീഴ്ചകളുമാണ് സിനിമയില്‍ ചിത്രീകരിക്കുക. അടുത്ത വര്‍ഷം ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കും.