എസ്.ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് റദ്ദാക്കല്‍: കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി

സനല്‍കുമാര്‍ ശശിധരന്‍റെ എസ്.ദുര്‍ഗ എന്ന ചിത്രത്തിന് നല്‍കിയ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി കേരള ഹൈക്കോടതി. സെന്‍സര്‍ഷിപ്പ് റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്ത് സംവിധായകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. 

Last Updated : Dec 5, 2017, 06:19 PM IST
എസ്.ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് റദ്ദാക്കല്‍: കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: സനല്‍കുമാര്‍ ശശിധരന്‍റെ എസ്.ദുര്‍ഗ എന്ന ചിത്രത്തിന് നല്‍കിയ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി കേരള ഹൈക്കോടതി. സെന്‍സര്‍ഷിപ്പ് റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്ത് സംവിധായകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. 

ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നെങ്കിലും അവസാന നിമിഷം ചിത്രത്തിന്‍റെ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് സെന്‍സര്‍ ബോര്‍ഡ് റദ്ദാക്കുകയായിരുന്നു. ജൂറിയുടെ പരാതിയെ തുടര്‍ന്നാണ് സിനിമയ്ക്ക് നല്‍കിയ സെന്‍സര്‍ഷിപ്പ് റദ്ദാക്കാന്‍ തീരുമാനിച്ചതെന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കി. തുടര്‍ന്ന് ചിത്രം മേളയില്‍ പ്രദര്‍ശിപ്പിച്ചില്ല. 

സെന്‍സര്‍ ബോര്‍ഡിന്‍റെ ഈ നടപടി ചോദ്യം ചെയ്താണ് സനല്‍കുമാര്‍ കേരള ഹൈക്കോടതിയെ സമീപിച്ചത്. സനല്‍കുമാര്‍ ശശിധരന്‍റെ എസ് ദുര്‍ഗയും രവി ജാദവിന്‍റെ മറാത്തി ചിത്രം ന്യൂഡും ഐഎഫ്എഫ്‌ഐയില്‍ നിന്ന് ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി വലിയ വിവാദമായിരുന്നു. വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇന്ത്യന്‍ പനോരമ ജൂറി തെരഞ്ഞെടുത്ത രണ്ട് ചിത്രങ്ങളും ഫെസ്റ്റിവലില്‍ നിന്ന് ഒഴിവാക്കിയത്. 

ചിത്രത്തിന്‍റെ പേരില്‍ നിന്ന് 'സെക്സി' എന്ന വാക്ക് മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. ഇത് അനുസരിച്ചാണ് 'എസ്.ദുര്‍ഗ' എന്ന പേര് മാറ്റിയത്. 

Trending News