ബേബി ഷവര്‍ ആഘോഷമാക്കി സാനിയ; വിമര്‍ശനവുമായി ആരാധകര്‍

ആരാധകര്‍ക്കൊപ്പം ഈ ദിനങ്ങളിലെ എല്ലാ സന്തോഷവും പങ്കുവെച്ച സാനിയ ഇപ്പോള്‍ ബേബി ഷവറിന്‍റെ ചിത്രങ്ങളുമായിട്ടാണ് എത്തുന്നത്.   

Updated: Oct 11, 2018, 02:55 PM IST
ബേബി ഷവര്‍ ആഘോഷമാക്കി സാനിയ; വിമര്‍ശനവുമായി ആരാധകര്‍

ന്യൂഡല്‍ഹി: ടെന്നീസ് താരം സാനിയ മിര്‍സ ഗര്‍ഭകാലമായ ഇപ്പോള്‍ മുന്‍പെങ്ങുമില്ലാത്ത വിധം വാചാലയാണ്. കുഞ്ഞിന് ജന്മം നല്‍കുന്നതോടെ അതുവരെയുണ്ടായിരുന്ന എല്ലാം ഇല്ലാതാകുമെന്ന പൊതു കാഴ്ചപ്പാടിനെതിരെ സംസാരിച്ചു കൊണ്ടേയിരിക്കുകയായിരുന്നു താരം. 

ആരാധകര്‍ക്കൊപ്പം ഈ ദിനങ്ങളിലെ എല്ലാ സന്തോഷവും പങ്കുവെച്ച സാനിയ ഇപ്പോള്‍ ബേബി ഷവറിന്‍റെ ചിത്രങ്ങളുമായിട്ടാണ് എത്തുന്നത്. സാനിയയുടെ ഭര്‍ത്താവ് ഷുഐബ് മാലിക്കും ബേബി ഷവറില്‍ സാനിയയ്ക്ക് ഒപ്പമുണ്ട്. 

കുഞ്ഞു മാലാഖ ഉറങ്ങി കിടക്കുന്ന കേക്ക് മുറിച്ചും, രാജസ്ഥാനി താലിയുടെ രുചി നുണഞ്ഞുമാണ് സാനിയയും മാലിക്കും കുഞ്ഞിനായുള്ള കാത്തിരിപ്പ് ആഘോഷിക്കുന്നത്. സുഹൃത്തുക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും ഒപ്പമുള്ള ആഘോഷത്തില്‍ സന്തോഷവതിയാണ് സാനിയ. 

എന്നാല്‍, ആരാധകരില്‍ ചിലര്‍ അത്ര സന്തുഷ്ടരല്ല. സാനിയയുടെ ശരീരഭാരം കൂടിയതും, അതിന് യോജിക്കാത്ത വിധത്തിലെ വസ്ത്രധാരണവുമാണ് ചിലരെ പ്രകോപിപ്പിച്ചത്. ഗര്‍ഭധാരണത്തിന്‍റെ സമയത്ത് സ്ത്രീകളുടെ ശരീര ഭാരം കൂടാറുണ്ട്. ഇത് കണക്കിലെടുത്ത് വസ്ത്രധാരണം അതിന് അനുയോജ്യമായ വിധത്തില്‍ ആകണമെന്നാണ് പലരും സാനിയയെ ഉപദേശിക്കുന്നത്.

സ്വന്തം നിലപാടുകള്‍ തുറന്നു പറയുവാന്‍ മടി കാണിച്ചിട്ടില്ലാത്ത സാനിയ എന്തായാലും ഇവര്‍ക്ക് മറുപടി നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടുതന്നെ സാനിയയുടെ പ്രതികരണം എങ്ങനെയാവും എന്ന ആകാംക്ഷയിലാണ് ഇപ്പോള്‍ ആരാധകര്‍.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close