Lyric Video: 'ഒടിയന്‍' പാടി; ഗാനം പങ്ക് വെച്ച് 'അമ്പ്രാട്ടി'

'എനൊരുവന്‍ മുടി അഴിച്ചിങ്ങാടണ്' എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ക്ക് എഴുതിയിരിക്കുന്നത് പ്രഭാവർമ്മയാണ്. 

Updated: Dec 6, 2018, 11:36 AM IST
Lyric Video: 'ഒടിയന്‍' പാടി; ഗാനം പങ്ക് വെച്ച് 'അമ്പ്രാട്ടി'

രാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-മഞ്ജു വാര്യര്‍ ചിത്രമാണ് ഒടിയന്‍. ഒടിയനിലെ ഏറ്റവും പുതിയ ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. 

നായകനായ മോഹന്‍ലാല്‍ പിന്നണി ഗായകനായെത്തുന്നുവെന്ന പ്രത്യേകതയാണ് പുതിയ ഗാനത്തിനുള്ളത്. മഞ്ജു വാര്യര്‍ ഫേസ്ബുക്കിലൂടെ ഗാനം പങ്ക് വെച്ചിട്ടുണ്ട്.  

'എനൊരുവന്‍ മുടി അഴിച്ചിങ്ങാടണ്' എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ക്ക് എഴുതിയിരിക്കുന്നത് പ്രഭാവർമ്മയാണ്. എം. ജയചന്ദ്രനാണ് ഗാനത്തിന് സംഗീതം നൽകിയിരികുന്നത്. ഡിസംബർ 14 നാണ് ഒടിയന്‍ തീയറ്ററുകളിലെത്തുക.

എല്ലാവര്‍ക്കും ഉണ്ടാകും സന്തോഷം മുടി അഴിച്ചാടുന്ന ചില രാത്രികള്‍ എന്ന വിവരണത്തോടെയാണ് മോഹന്‍ലാല്‍ ഗാനം ആലപിക്കുന്നത്.

ഫ്രാന്‍സ്, ഉക്രെയ്ന്‍ തുടങ്ങി ഇന്നേവരെ ഒരു മലയാള ചിത്രവും ആദ്യദിനം റിലീസ് ചെയ്യാത്ത നിരവധി രാജ്യങ്ങളില്‍ ഒടിയന്‍ ഡിസംബര്‍ 14ന് പ്രദര്‍ശനത്തിനെത്തും. 

ലോകമാകമാനം 3500 തീയേറ്ററുകളിലാവും ചിത്രം റിലീസ് ചെയ്യുകയെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

പുലിമുരുകനിലൂടെ മലയാളി സിനിമാപ്രേമിയെ ഞെട്ടിച്ച പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്‍റെ സംഘട്ടനസംവിധാനം നിര്‍വ്വഹിക്കുന്നത്.

മോഹന്‍ലാല്‍ നായകനായെത്തുന്ന വി.എ ശ്രീകുമാര്‍ ചിത്രം ഒടിയന്‍ വ്യത്യസ്തമായ കഥാ പ്രമേയം കൊണ്ടും സമ്പന്നമായ താരനിരകൊണ്ടും ശ്രദ്ധ നേടിയ ചിത്രമാണ്. 

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ഒടിയന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

പാലക്കാട് പ്രദേശത്തെ പഴയകാല നാടന്‍ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒടി വിദ്യ വശമുള്ള മാണിക്യന്‍ എന്ന കഥാപാത്രമായി എത്തുന്നു.

പാലക്കാട്, ഉടുമലൈപേട്ട്, ബനാറസ്, പൊള്ളാച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് ഒടിയന്‍ ചിത്രീകരിച്ചിരിക്കുന്നത്. 

പ്രകാശ്‌ രാജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് തിരക്കഥ തയാറാക്കിയിരിക്കുന്നത് ദേശീയ പുരസ്കാര ജേതാവായ ഹരികൃഷ്ണനാണ്.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close