കുള്ളനായി ഷാരൂഖ്; സീറോയുടെ ടീസര്‍ കാണാം

  

Last Updated : Jan 2, 2018, 04:18 PM IST
കുള്ളനായി ഷാരൂഖ്; സീറോയുടെ ടീസര്‍ കാണാം

ഷാരൂഖ് ഖാന്‍ നായകനാകുന്ന സീറോ എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടു. ആനന്ദ് എല്‍ റായിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.  ഷാരൂഖ്‌ ഖാന്‍ സ്വന്തം ട്വിറ്ററിലൂടെ ടീസാറിന്‍റെ ലിങ്ക് ഷെയര്‍ ചെയ്തിട്ടുണ്ട്.

കുള്ളനായിട്ടാണ് ഷാരൂഖ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ചിത്രീകരണത്തിന് മുന്‍പ് തന്നെ ഷാരൂഖിന്‍റെ കുള്ളന്‍ കഥാപാത്രത്തിന്‍റെ രഹസ്യം പുറത്തായിരിക്കുകയാണ്. സ്പെഷ്യല്‍ ഇഫക്റ്റ്സ് വഴിയാണ് ഷാരൂഖിനെ കുള്ളനാക്കിയത്. അനുഷ്കയും കത്രിന കൈഫുമാണ് നായികമാര്‍.  അനുഷ്ക ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ അവതരിപ്പിക്കുമ്പോള്‍ നായികയായിട്ടാണ് കത്രീന എത്തുന്നത്.

Trending News