മെലഡിയില്‍ നനഞ്ഞ് ശിക്കാരി ശംഭുവിലെ മഴപ്പാട്ട്

മലയാള സിനിമയിലെ മികച്ച മഴപ്പാട്ടുകളുടെ കൂട്ടത്തിലേക്ക് ഒരു മെലഡി കൂടി എഴുതിച്ചേര്‍ത്ത് ശിക്കാരി ശംഭുവിലെ മഴപ്പാട്ട്. മഴയുടെ ദൃശ്യഭംഗി ചോരാതെ ചിത്രീകരിച്ചിരിക്കുന്ന ഗാനം മികച്ച കാഴ്ചാനുഭവമാണ് നല്‍കുന്നത്. '

Updated: Jan 1, 2018, 05:45 PM IST
മെലഡിയില്‍ നനഞ്ഞ് ശിക്കാരി ശംഭുവിലെ മഴപ്പാട്ട്

മലയാള സിനിമയിലെ മികച്ച മഴപ്പാട്ടുകളുടെ കൂട്ടത്തിലേക്ക് ഒരു മെലഡി കൂടി എഴുതിച്ചേര്‍ത്ത് ശിക്കാരി ശംഭുവിലെ മഴപ്പാട്ട്. മഴയുടെ ദൃശ്യഭംഗി ചോരാതെ ചിത്രീകരിച്ചിരിക്കുന്ന ഗാനം മികച്ച കാഴ്ചാനുഭവമാണ് നല്‍കുന്നത്. '

കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ശിക്കാരി ശംഭുവിലെ ആദ്യ വീഡിയോ ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന 'ഇതാരൊരാള്‍...' എന്ന് തുടങ്ങുന്ന ഗാനം. കുഞ്ചാക്കോ ബോബന്‍, ശിവദ, വിഷ്ണു, അല്‍ഫോന്‍സ എന്നിവരാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 

ശ്രീജിത്ത് ഇടവനയുടെ സംഗീതസംവിധാനത്തില്‍ ഹരിചരണും രോഷ്നി സുരേഷുമാണ് ഈ മെലഡി ആലപിച്ചിരിക്കുന്നത്. സന്തോഷ് വര്‍മയുടെതാണ് വരികള്‍. പുലിവേട്ടക്കാരനാണെന്ന് സ്വയം അവകാശപ്പെടുന്ന പീലിപ്പോസ് എന്ന പീലിയെയാണ് കുഞ്ചാക്കോ ബോബൻ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്.