മീശ പിരിച്ച്, കണ്ണിറുക്കി കുഞ്ചാക്കോ ബോബന്‍; ശിക്കാരി ശംഭു ട്രെയിലറെത്തി

Updated: Nov 9, 2017, 07:27 PM IST
മീശ പിരിച്ച്, കണ്ണിറുക്കി കുഞ്ചാക്കോ ബോബന്‍; ശിക്കാരി ശംഭു ട്രെയിലറെത്തി

മധുരനാരങ്ങ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ സുഗീതും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന പുതിയ ചിത്രം ശിക്കാരി ശംഭുവിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്തു. മീശ പിരിച്ച്, കണ്ണിറുക്കി തോക്കും പിടിച്ച് പ്രത്യക്ഷപ്പെടുന്ന ചാക്കോച്ചന്‍റെ കഥാപാത്രം സ്ഥിരം മീശ പിരിയന്‍ കഥാപാത്രങ്ങളില്‍ വ്യത്യസ്തമായി ചിരിയുടെ മാലപ്പടക്കത്തിനാവും തിരി കൊളുത്തുക. 

ശിവദയും, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ ഫെയിം വിഷ്ണു ഉണ്ണികൃഷ്ണനും, അല്‍ഫോന്‍സയും  പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും നിഷാദ് കോയയാണ്. കുഞ്ചാക്കോ ബോബനും  വിഷ്ണു ഉണ്ണികൃഷ്ണനും ഒപ്പം ഹരീഷ് കണാരനും മുഖ്യവേഷം ചെയ്യുന്നു. 

സുഗീത്-കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടില്‍ പിറന്ന  ഓര്‍ഡിനറി, ത്രീ ഡോട്ട്സ്, മധുരനാരങ്ങ എന്നീ ചിത്രങ്ങള്‍ മികച്ച വിജയം നേടിയിരുന്നു. ചിത്രത്തിന്‍റെ ട്രെയിലര്‍ കാണാം.