ബുള്ളറ്റിൽ ചെത്തി ദുൽഖർ, ഹിറ്റായി സോളോയിലെ ഗാനങ്ങൾ

Last Updated : Sep 8, 2017, 04:47 PM IST
ബുള്ളറ്റിൽ ചെത്തി ദുൽഖർ, ഹിറ്റായി സോളോയിലെ ഗാനങ്ങൾ

മലയാളത്തിലും തമിഴിലുമായി റിലീസാകുന്ന ദുൽഖർ സൽമാൻ ചിത്രമായ സോളോയിലെ ഗാനങ്ങൾ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്ത് ദുൽഖർ സൽമാൻ.

'സീതാ കല്യാണ വൈഭോ ഗമ്യേ...' എന്ന ഗാനമാണ് ദുൽഖർ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്. 

സൂരജ്. എസ്. കുറുപ്പ് സംഗീതം നൽകിയിരിക്കുന്ന ഗാനം രേണുക, അരുൺ, സൂരജ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. ഗാനത്തിൽ ബുള്ളറ്റിൽ ചെത്തിയുള്ള ദുൽഖറിന്റെ വരവ് ആരാധകരെ അതിശയിപ്പിക്കുംവിധമാണ്. 

രാമചന്ദ്രൻ എന്ന പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിൽ എത്തുന്ന ദുൽഖർ, മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആരതി വെങ്കടേഷാണ് നായിക.

വിവിധ ഭാഷകളിൽ നിന്നുള്ള താരങ്ങൾ അണിനിരക്കുന്ന സോളോയ്ക്ക് അഞ്ച് ഭാഗങ്ങളുണ്ടെന്നാണ് സൂചന. ബിജോയ് നമ്പ്യാരാണ് ചിത്രത്തിന്റെ സംവിധാനം.<

>

Trending News