പൊതുവേദിയില്‍ മകളെ വഴക്കുപറഞ്ഞ് ശ്രീദേവി (വീഡിയോ കാണാം)

  

Updated: Feb 8, 2018, 09:54 AM IST
പൊതുവേദിയില്‍ മകളെ വഴക്കുപറഞ്ഞ് ശ്രീദേവി (വീഡിയോ കാണാം)

പ്രായമെത്രയായാലും അന്നും ഇന്നും ബോളിവുഡ് സുന്ദരി ശ്രീദേവിക്ക് യാതൊരു മാറ്റവുമില്ല. ആ  സൗന്ദര്യത്തിന് മുന്നില്‍ ആരും തോറ്റുപോകും.  അമ്മയുടെ സൗന്ദര്യം മകള്‍ക്കും കിട്ടിയിട്ടുണ്ട്. ഗ്ലാമറിനും യാതൊരു കുറവുമില്ല. 

ലാക്മി ഫാഷന്‍ വീക്കില്‍ അതിസുന്ദരിയായാണ് ശ്രീദേവി എത്തിയത്. കൂടെ മകള്‍ ജാന്‍വി കപൂറും ഉണ്ടായിരുന്നു. അനാമിക ഖന്ന ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളിലാണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ മകളുടെ ഗ്ലാമര്‍ കൂടിപോയതുകൊണ്ടാണോ എന്ന് അറിയില്ല മകളെ ക്യാമറകണ്ണുകള്‍ക്ക് മുന്നില്‍ ഒറ്റയ്ക്ക് നിര്‍ത്താന്‍ ശ്രീദേവിക്ക് താല്‍പര്യമില്ലായിരുന്നു.

ക്യാമറക്കണ്ണുകളെല്ലാം ശ്രീദേവിയുടെയും മകളുടെയും പുറകെയായിരുന്നു. ശ്രീദേവി ഫോട്ടോയ്ക്ക് പോസ് ചെയ്തെങ്കിലും മകളെ വിലക്കുകയായിരുന്നു. അമ്മയോട് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ജാന്‍വി അനുവാദം ചോദിച്ചെങ്കിലും ശ്രീദേവി ദേഷ്യപ്പെട്ടു. 

നിരാശയിലായ ജാന്‍വി കൈകാണിച്ച് അമ്മയോടൊപ്പം തിരിഞ്ഞ് നടക്കുകയായിരുന്നു.  വസ്ത്രധാരണത്തിന്‍റെ പേരിലാണ് ജാന്‍വിയെ ശ്രീദേവി വിലക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഫോട്ടോയ്ക്ക് പോസ് ചെയ്യാനായി ഇരുവരും റെഡ് കാര്‍പറ്റില്‍ എത്തിയിരുന്നു. പക്ഷേ ജാന്‍വി ചില സമയങ്ങളില്‍ മാറിടം മറയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അല്‍പം കഴുത്തിറങ്ങിയ വസ്ത്രത്തില്‍ ജാന്‍വി കംഫര്‍ട്ടബിള്‍ ആയിരുന്നില്ല. ഇടയ്ക്ക് ജാന്‍വി അമ്മയോട് എന്തോ പറഞ്ഞു. മുഖം കറുപ്പിച്ചാണ് മകള്‍ക്ക് ശ്രീദേവി മറുപടി കൊടുത്തത്. നിരാശയിലായ ജാന്‍വി കാണികളോട് കൈകാണിച്ച് അമ്മയോടൊപ്പം തിരിഞ്ഞുനടന്നു.

വീഡിയോ കാണാം: