മറുപടി രാമനുണ്ണിയുടെയോ, ദിലീപിന്‍റെയോ? സക്സസ് ട്രെയിലറുമായി രാമലീല

വിവാദങ്ങള്‍ക്കിടയില്‍ റിലീസ് ചെയ്ത അരുണ്‍ ഗോപി ചിത്രം രാമലീലയുടെ സക്സസ് ട്രെയിലര്‍ റിലീസ് ചെയ്തു. നടി അക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയിലിലായ ദിലീപ് മുഖ്യവേഷത്തിലെത്തിയ ചിത്രം ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തിട്ടും പ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തുവെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. 

Updated: Nov 11, 2017, 06:12 PM IST

യാദൃശ്ചികമെങ്കിലും ദിലീപിന്‍റെ ജീവിതവുമായി ബന്ധപ്പെട്ട നിരവധി മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതായിരുന്നു സിനിമ. ചിത്രത്തിലെ തന്നെ മാസ് ഡയലോഗുകള്‍ കോര്‍ത്തിണക്കിയാണ് സക്സസ് ട്രെയിലര്‍ തയ്യാറാക്കിയിരിക്കുന്നത്. രാമലീലയെ പോലെ ചിത്രത്തിന്‍റെ ഈ ട്രെയിലറും വലിയ ചര്‍ച്ചകള്‍ക്ക് വഴി വയ്ക്കുമെന്നാണ് വിലയിരുത്തല്‍. 

ട്രെയിലര്‍ കാണാം.