സണ്ണി ലിയോണിയുടെ ജീവിതം 'സീ5'ല്‍ ഉടന്‍

സണ്ണി ലിയോണിയുടെ കുട്ടിക്കാലം, കൗമാരം, പോണ്‍ സിനിമയിലേക്കുള്ള കടന്നു വരവ്, ബോളിവുഡിലെ അരങ്ങേറ്റം എന്നിവയെല്ലാം പരാമര്‍ശിക്കുന്ന ഒന്നാകും പുതിയ വെബ് സീരീസ്

Updated: Mar 9, 2018, 09:00 PM IST
സണ്ണി ലിയോണിയുടെ ജീവിതം 'സീ5'ല്‍ ഉടന്‍

ന്യൂഡല്‍ഹി: ബോളിവുഡ് താരം സണ്ണി ലിയോണിയുടെ ജീവിതം വെബ് സീരീസിലൂടെ ആരാധകരിലേക്ക് എത്തുന്നു. രാജ്യത്തെ ഏറ്റവും വലിയ വിനോദ പ്ലാറ്റ്ഫോമായ 'സീ5'ലൂടെയാണ് വെബ് സീരീസ് സംപ്രേഷണം ചെയ്യുക. 

'കരന്‍ജിത്' എന്ന് പേരിട്ടിരിക്കുന്ന വെബ്സീരിസിനെക്കുറിച്ച് സണ്ണി ലിയോണി തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കു വച്ചു. ഇക്കാര്യം 'സീ5' ഉം ട്വീറ്റിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. 

കാനഡ വിട്ടത് എന്തിന്? എന്തിനാണ് സണ്ണി എന്ന പേര് സ്വീകരിച്ചത്? എന്‍റെ ജീവിതം എങ്ങനെയായിരുന്നു? സണ്ണി എന്ന പേരിന് പിന്നിലെ സ്ത്രീയെക്കുറിച്ച് കൂടുതലറിയാന്‍ കരന്‍ജിത് ടു സണ്ണിയ്ക്കായി കാത്തിരിയ്ക്കൂ എന്നാണ് സണ്ണി ലിയോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. 

 

 

സണ്ണി ലിയോണിയുടെ കുട്ടിക്കാലം, കൗമാരം, പോണ്‍ സിനിമയിലേക്കുള്ള കടന്നു വരവ്, ബോളിവുഡിലെ അരങ്ങേറ്റം എന്നിവയെല്ലാം പരാമര്‍ശിക്കുന്ന ഒന്നാകും പുതിയ വെബ് സീരീസ്. വിനോദ ആപ്ലിക്കേഷനുകളുടെ ചരിത്രത്തില്‍ വമ്പന്‍ ഹിറ്റായേക്കാവുന്ന ഒരു വെബ് സീരീസാകും ഇതെന്നാണ് വിലയിരുത്തല്‍. 

സീ എന്റര്‍ടൈന്‍മെന്‍റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് അവതരിപ്പിച്ച  'സീ5' എന്ന വിനോദ ആപ്ലിക്കേഷന്‍ ഫെബ്രുവരി 14നാണ് പ്രവര്‍ത്തനം ആരംഭിച്ചത്. രാജ്യത്തിന്‍റെ വിനോദമേഖലയില്‍ വന്‍കുതിച്ചു ചാട്ടം ലക്ഷ്യമിടുന്ന 'സീ5'ന്‍റെ ശ്രദ്ധേയമായ പരിപാടിയാകും സണ്ണി ലിയോണിയുടെ ജീവിതം പറയുന്ന കരന്‍ജിത്.