സണ്ണി ലിയോണ്‍ തമിഴില്‍ പറഞ്ഞത് ഇതാണ്!

ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണിന്‍റെ ജീവിത ചിത്രം തമിഴിലും. 'കരണ്‍ജിത്ത് കൗര്‍- ദി അണ്‍ടോള്‍ഡ്‌ സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍' എന്ന പരമ്പര ജൂലൈ 16 മുതല്‍ സീ5ല്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. ഇതിന്‍റെ തമിഴ് പതിപ്പാണ്‌ ഇനി ഇറങ്ങുന്നത്. 

Last Updated : Jul 20, 2018, 06:03 PM IST
സണ്ണി ലിയോണ്‍ തമിഴില്‍ പറഞ്ഞത് ഇതാണ്!

ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണിന്‍റെ ജീവിത ചിത്രം തമിഴിലും. 'കരണ്‍ജിത്ത് കൗര്‍- ദി അണ്‍ടോള്‍ഡ്‌ സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍' എന്ന പരമ്പര ജൂലൈ 16 മുതല്‍ സീ5ല്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. ഇതിന്‍റെ തമിഴ് പതിപ്പാണ്‌ ഇനി ഇറങ്ങുന്നത്. 

ഈ വിവരം സണ്ണി പ്രേക്ഷകരെ അറിയിച്ചത് വ്യത്യസ്തമായ ഒരു ശൈലിയിലാണ്. തമിഴില്‍ ഇറങ്ങാനിരിക്കുന്ന തന്‍റെ ജീവിത ചിത്രത്തിന്‍റെ അറിയിപ്പ് തമിഴില്‍ തന്നെയാണ് താരം അറിയിച്ചത്. 

തമിഴ് ഉള്‍പ്പടെ നിരവധി ഭാഷകളില്‍ തന്‍റെ ജീവിത ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും, എല്ലാവര്‍ക്കും ഇഷ്ടമാകുമെന്നാണ് കരുതുന്നതെന്നും സണ്ണി തന്‍റെ ട്വിറ്ററില്‍ കുറിച്ചു. 

കാനഡയില്‍ സിക്ക്- പഞ്ചാബ് കുടുംബത്തില്‍ ജനിച്ച സണ്ണി ലിയോണിന്‍റെ യഥാര്‍ത്ഥ പേരാണ് കരെണ്‍ജിത്ത്‍. അമേരിക്കയിലേക്ക് കുടിയേറിയ സണ്ണി, അവിടെ ഒരു ജര്‍മ്മന്‍ ബേക്കറിയില്‍ ജോലിക്കാരിയായി സേവനമനുഷ്ഠിച്ചു.

നഴ്സിംഗ് വിദ്യാര്‍ത്ഥിയായിരിക്കേ പഠനമുപേക്ഷിച്ച് മോഡലിംഗ് രംഗത്തും തുടര്‍ന്ന്‍ പോണ്‍ ചിത്രങ്ങളിലും സജീവമായി. എന്നാല്‍ പോണ്‍ ചിത്രരംഗത്തേക്ക് കടന്ന സണ്ണിയുടെ ജീവിതം എളുപ്പമായിരുന്നില്ല. മാതാപിതാക്കളെ വേദനിപ്പിച്ചുവെന്ന കുറ്റബോധം സണ്ണിയെ വേട്ടയാടിയിരുന്നു.

തന്‍റെ ജോലി അച്ഛനും അമ്മയ്ക്കും ഇഷ്ടമായിരുന്നില്ലെന്ന്‍ സണ്ണി ലിയോണ്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പോണ്‍ സിനിമാരംഗത്ത്‌ നിന്ന്‍ ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ തീരുമാനിച്ച സണ്ണിയ്ക്ക് ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ടെന്നും സണ്ണി ഓര്‍ക്കുന്നു.

Trending News