Teaser: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രണവ്!

മുളകുപാടം ഫിലിംസാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് നിര്‍മ്മിക്കുന്നത്. 

Last Updated : Dec 13, 2018, 05:12 PM IST
Teaser: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രണവ്!

മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ടീസര്‍ പുറത്തിറങ്ങി. 

ദുല്‍ഖര്‍ സല്‍മാന്‍ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. സംവിധായകനായ അരുണ്‍ ഗോപി തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ആക്ഷന്‍ എന്‍റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രമെന്നാണ് സൂചനകള്‍. 

31 വര്‍ഷങ്ങള്‍ക്ക് മുമ്പ് കെ.മധു മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ 'ഇരുപതാം നൂറ്റാണ്ട്' അക്കാലത്തെ ഹിറ്റ് ചിത്രമായിരുന്നു. എന്നാല്‍  പുതിയ ചിത്രം അധോലോക കഥയല്ലെന്ന് ആദ്യ പോസ്റ്ററില്‍ തന്നെ വ്യക്തമാക്കിയിരുന്നു. 

മുളകുപാടം ഫിലിംസാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് നിര്‍മ്മിക്കുന്നത്. അരുണ്‍ ഗോപിയുടെ രാമലീല നിര്‍മ്മിച്ചതും മുളകുപാടമായിരുന്നു.  

ഗോപിസുന്ദറാണ് സംഗീതം സംവിധാനം നിര്‍വഹിക്കുന്നത്. അഭിനന്ദ് രാമാനുജനാണ് ഛായാഗ്രാഹകന്‍. പീറ്റര്‍ ഹെയ്നാണ് സംഘടന സംവിധാനം നിര്‍വഹിക്കുന്നത്.
 
ഒരു സർഫറുടെ വേഷത്തിലാണ് പ്രണവ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. ഈ വേഷത്തിനായി ഏറെ നാളത്തെ സർഫിങ് ട്രെയിനി൦ഗ് പ്രണവ് നടത്തിയിരുന്നു.
 

 

Trending News