'പേരെന്താന്നാ പറഞ്ഞേ...?' ഉദാഹരണം സുജാതയുടെ ടീസറെത്തി

Updated: Sep 9, 2017, 06:12 PM IST
'പേരെന്താന്നാ പറഞ്ഞേ...?' ഉദാഹരണം സുജാതയുടെ ടീസറെത്തി

അടിമുടി നാടൻ ലുക്കിൽ മഞ്ജു വാര്യർ പ്രത്യക്ഷപ്പെടുന്ന ഉദാഹരണം സുജാതയുടെ ടീസർ പുറത്തിറങ്ങി. നടൻ ദുൽഖർ സൽമാൻ ആണ് ടീസർ ഔദ്യോഗികമായി റിലീസ് ചെയ്തത്. 

കോളനിയിൽ ജീവിക്കുന്ന സുജാത എന്ന കഥാപാത്രത്തെയാണ് മഞ്ജു ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മാർട്ടിൻ പ്രക്കാട്ടിന്റെ അസോസിയേറ്റായിരുന്ന ഫാന്റം പ്രവീൺ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉദാഹരണം സുജാത. ചിത്രം നിർമ്മിക്കുന്നത് മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ചേർന്നാണ്. അനശ്വര രാജൻ, മമ്ത മോഹൻദാസ്, ജോജു ജോർജ്ജ്, അലൻസിയർ, നെടുമുടി വേണു, അഭിജ, എന്നിവർ  പ്രധാന വേഷങ്ങളിലെത്തുന്നു. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. 

അനുരാഗകരിക്കിന്‍വെള്ളം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നവീന്‍ ഭാസ്‌കര്‍ തിരക്കഥയെഴുതുന്ന ചിത്രമാണ് ഉദാഹരണം സുജാത. ഗോപീസുന്ദറിന്റെതാണ് സംഗീതം.