പഠിക്കാനുമല്ല പഠിപ്പിക്കാനുമല്ല, ഉണ്ണി മുകുന്ദന്‍ ക്യാമ്പസിലേക്ക്

ചോക്ലേറ്റിന്‍റെ റീമേക്കോ രണ്ടാംഭാഗമോ അല്ല ചോക്ലേറ്റ് റീടോള്‍ഡ്

Last Updated : Nov 18, 2018, 02:57 PM IST
പഠിക്കാനുമല്ല പഠിപ്പിക്കാനുമല്ല, ഉണ്ണി മുകുന്ദന്‍ ക്യാമ്പസിലേക്ക്

2007ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായ ചോക്ലേറ്റിന്‍റെ പുതിയ ആവിഷ്‌കാരം എത്തുന്നു. ചോക്ലേറ്റ് റീടോള്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ് നായകന്‍. 

ബിനു പീറ്റര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ തയാറാക്കിയിരിക്കുന്നത് ചോക്ക്ലേറ്റിന്‍റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായിരുന്ന സേതുവാണ്. സച്ചിയായിരുന്നു മറ്റൊരു തിരക്കഥാകൃത്ത്.

ചോക്ലേറ്റിന്‍റെ റീമേക്കോ രണ്ടാംഭാഗമോ അല്ല ചോക്ലേറ്റ് റീടോള്‍ഡ് എന്നും എല്ലാം കൊണ്ടും പുതിയ ആവിഷ്‌കാരമായിരിക്കും ചിത്രമെന്നും സേതു പറഞ്ഞു.

3000 ഓളം പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജിലേയ്ക്ക് അഭിമന്യൂ എന്ന ചെറുപ്പക്കാരനെത്തുന്നതും പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. 

പൃഥ്വിരാജ്, റോമ, സംവൃത സുനില്‍, രമ്യ നമ്പീശന്‍, ജയസൂര്യ എന്നിവരാണ് ചിത്രത്തിന്‍റെ ആദ്യ പതിപ്പില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
 

Trending News