close
This ad will auto close in 10 seconds


ബോളിവുഡ്​ താരം റീമ ലാഗൂ(59) അന്തരിച്ചു

Last Updated: Thursday, May 18, 2017 - 18:14
ബോളിവുഡ്​ താരം റീമ ലാഗൂ(59) അന്തരിച്ചു

ന്യൂഡൽഹി: ബോളിവുഡ്​ താരം റീമ ലാഗൂ ഹൃദയാഘാതത്തെ തുടർന്ന്​ അന്തരിച്ചു. 59 വയസായിരുന്നു. മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. . ​ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന്​ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബോളിവുഡിന്‍റെ ‘പ്രിയപ്പെട്ട അമ്മ’ എന്നാണ് റീമയെ സിനിമാ ലോകം വിളിച്ചിരുന്നത്​

1958ല്‍ ജനിച്ച റീമ 1970, 80കളിലാണ് ഹിന്ദി, മറാത്തി സിനികളില്‍ സജീവ സാന്നിദ്ധ്യമായത്. മറാത്തി നടന്‍ വിവേക് ലാഗുവിനെ വിവാഹം ചെയ്തതോടെ റീമ ലാഗു എന്ന പേര് സ്വീകരിച്ചു. കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. ഏകമകള്‍ മൃണ്‍മയീ നടിയും നാടക സംവിധായകയുമാണ്.

മേനേ പ്യാര്‍ കിയ, ഹം ആപ്‌കേ ഹേന്‍ കോന്‍, കുച്ച് കുച്ച് ഹോത്താ ഹേ, ഹം സാത്ത് സാത്ത് ഹേ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ഇന്ത്യന്‍ സിനിമയില്‍ ഏറെ ശ്രദ്ദേയയായി. സല്‍മാന്‍ ഖാന്‍, ഷാരുഖ് തുടങ്ങി ഒട്ടുമിക്ക സൂപ്പര്‍ താരങ്ങള്‍ക്കുമൊപ്പം അഭിനയിച്ചു.

കത്​യാർ കൽജാത്​ ഗുസാലി എന്ന മറാത്തി ചിത്രമാണ്​ അവസാനമായി അഭിനയിച്ചത്​. മികച്ച സഹനടിക്കുള്ള ഫിലിം ഫെയർ അവാർഡ്​ നാലു തവണ റീമയെ തേടി എത്തിയിരുന്നു.



First Published: Thursday, May 18, 2017 - 12:42
comments powered by Disqus