വിജയ് സേതുപതി പെൺവേഷത്തിൽ; പുതിയ ഗെറ്റപ് ഏറ്റെടുത്ത് ആരാധകർ

Updated: Sep 13, 2017, 06:17 PM IST
വിജയ് സേതുപതി പെൺവേഷത്തിൽ; പുതിയ ഗെറ്റപ് ഏറ്റെടുത്ത് ആരാധകർ

വിക്രംവേദ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തോടെ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളുടെ പട്ടികയിൽ അനായാസം ഇടം നേടിയ നടനാണ് വിജയ് സേതുപതി. ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഗംഭീരൻ ഒരു മെയ്ക്ക് ഓവറാണ് പുതിയ ചിത്രത്തിനായി താരം നടത്തിയത്. പെൺവേഷത്തിൽ നിൽക്കുന്ന താരത്തിന്റെ ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു. 

ത്യാഗരാജ കുരരാജയുടെ അനീതി കഥൈകൾ എന്ന ചിത്രത്തിൽ ഒരു ട്രാൻസ്ജൻഡറിന്റെ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് വിജയ് സേതുപതി പങ്കു വച്ചു. കൂളിഗ് ഗ്ളാസ് വച്ച് പിങ്ക് കളർ സാരിയിൽ പുഞ്ചിരിച്ചു നിൽക്കുന്ന താരത്തിന്റെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 

സാമന്ത, ഫഹദ് ഫാസിൽ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് താരങ്ങൾ. ചിത്രത്തിന്റെ ഷൂട്ടിങ് നേരത്തെ ആരംഭിച്ചിരുന്നുവെങ്കിലും ഇതാദ്യമായാണ് താരം സ്വന്തം ഫേസ്ബുക്ക് പേജിലൂടെ കഥാപാത്രത്തിന്റെ ചിത്രം പങ്കു വയ്ക്കുന്നത്.