വിഷ്ണുവിന് പ്രേമിക്കാന്‍ അറിയില്ലെന്ന് ആര് പറഞ്ഞു? വീഡിയോ കാണാം

ശിക്കാരി ശംഭുവിലെ പ്രണയരംഗങ്ങളിലെ അഭിനയത്തിന് നേരിടേണ്ടി വന്ന വിമര്‍ശനങ്ങള്‍ക്ക് വിഷ്ണു നല്‍കുന്ന മറുപടിയാണ് വികടകുമാരനിലെ ഈ പ്രണയഗാനം

Updated: Mar 10, 2018, 02:40 PM IST
വിഷ്ണുവിന് പ്രേമിക്കാന്‍ അറിയില്ലെന്ന് ആര് പറഞ്ഞു? വീഡിയോ കാണാം

സൂപ്പര്‍ ഹിറ്റ് ചിത്രമായ റോമന്‍സിന് ശേഷം അതേ ടീം ഒന്നിക്കുന്ന പുതിയ ചിത്രം വികടകുമാരനിലെ ആദ്യഗാനം എത്തി. വിനീത് ശ്രീനിവാസനും അഖില ആനന്ദും ചേര്‍ന്നാലപിച്ച കണ്ണും കണ്ണും എന്ന പ്രണയ ഗാനമാണ് റിലീസ് ആയിരിക്കുന്നത്. രാഹുല്‍ രാജിന്‍റെതാണ് സംഗീതം

ഗാനരംഗത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണനും മാനസയും പ്രത്യക്ഷപ്പെടുന്നു. ശിക്കാരി ശംഭുവിലെ പ്രണയരംഗങ്ങളിലെ അഭിനയത്തിന് നേരിടേണ്ടി വന്ന വിമര്‍ശനങ്ങള്‍ക്ക് വിഷ്ണു നല്‍കുന്ന മറുപടിയാണ് വികടകുമാരനിലെ ഈ പ്രണയഗാനം. മെച്ചപ്പെട്ട പ്രകടനമാണ് വിഷ്ണു ഇതില്‍ കാഴ്ച വച്ചിരിക്കുന്നത്.  

സംവിധായകനായ ബോബൻ സാമുവലും നിർമാതാക്കളായ അരുൺഘോഷും ബിജോയ് ചന്ദ്രനും വലിയ പ്രതീക്ഷയോടെ അവതരിപ്പിക്കുന്ന പുതിയ പ്രോജക്ടാണ് വികടകുമാരന്‍. ചാന്ദിനി ക്രിയേഷൻസിന്‍റെ  ബാനറിൽ ഒരുങ്ങുന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണനും ധർമ്മജൻ ബോൾഗാട്ടിയുമാണ് പ്രധാന വേഷത്തിലെത്തുന്നത്. വിഷ്ണു അഭിഭാഷകനായി എത്തുന്ന ചിത്രം ഒരു കോമഡി എന്‍റര്‍ടൈനറായിരിക്കും.