കൊഹ്‌ലിയ്ക്കും അനുഷ്കയ്ക്കും അടുത്തയാഴ്ച ഇറ്റലിയില്‍ കല്യാണം?

പ്രണയം മാത്രമായി തുടരാതെ അടുത്തയാഴ്ച വിവാഹിതരാവാന്‍ പോവുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിയും സിനിമാതാരം അനുഷ്ക ശര്‍മ്മയും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

Updated: Dec 6, 2017, 06:00 PM IST
കൊഹ്‌ലിയ്ക്കും അനുഷ്കയ്ക്കും അടുത്തയാഴ്ച ഇറ്റലിയില്‍ കല്യാണം?

പ്രണയം മാത്രമായി തുടരാതെ അടുത്തയാഴ്ച വിവാഹിതരാവാന്‍ പോവുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിയും സിനിമാതാരം അനുഷ്ക ശര്‍മ്മയും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

വിവാഹത്തിനായി ഇറ്റലിയില്‍ ഡിസംബര്‍ രണ്ടാം വാരം സ്ഥലം വരെ ബുക്ക് ചെയ്തു എന്നും പറയപ്പെടുന്നു. അധികം ആളുകള്‍ ഇല്ലാത്ത സ്വകാര്യ ചടങ്ങായിട്ടായിരിക്കും വിവാഹം. ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുക്കാന്‍ സാദ്ധ്യതയില്ലെന്നാണ് വിവരം. സുഹൃത്തുക്കള്‍ക്കായി ഡിസംബര്‍ 21ന് മുംബൈയില്‍ വച്ച് സല്‍ക്കാരവും സംഘടിപ്പിക്കും എന്നുമൊക്കെയുള്ള വിവരങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

എന്നാല്‍ അനുഷ്കയുടെയും കൊഹ്‌ലിയുടെയും ഭാഗത്ത്‌ നിന്നും ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല.