എല്ലാവരും തനിനിറം കാണിക്കുമ്പോള്‍ പാര്‍വതി ചെയ്യുന്നത് ഇതാണ്!

സോഷ്യല്‍ മീഡിയയില്‍ ചലച്ചിത്രതാരം പാര്‍വതിയ്ക്കെതിരെയുള്ള വിദ്വേഷ പ്രചാരണവും വ്യക്തിഹത്യയും തുടരുമ്പോള്‍ ആശങ്കപ്പെട്ട് മാറി നില്‍ക്കാന്‍ താനില്ലെന്ന് വ്യക്തമാക്കി താരത്തിന്‍റെ ട്വീറ്റ്. ജീവിക്കാന്‍ എന്തൊരു മഹത്തരമായ സമയമാണിതെന്ന് ട്വിറ്ററില്‍ കുറിച്ചുകൊണ്ടാണ് പാര്‍വതി രംഗത്ത് വന്നിരിക്കുന്നത്. 

Updated: Jan 3, 2018, 12:08 PM IST

"ജീവിക്കാന്‍ എന്തൊരു മഹത്തരമായ സമയമാണിത്. എല്ലാവരും അവരുടെ തനിനിറം കാണിക്കുന്നു. ഞാന്‍ പോപ്കോണും കൊറിച്ചുകൊണ്ട് അതെല്ലാം കണ്ടിരിക്കുന്നു, " പാര്‍വതി ട്വീറ്റ് ചെയ്തു. 

കസബ എന്ന മമ്മൂട്ടി ചിത്രത്തിലെ സ്ത്രീവിരുദ്ധമായ സംഭാഷണത്തെയും രംഗത്തേയും വിമര്‍ശിച്ചതോടെയാണ് പാര്‍വതിക്കെതിരെ ശക്തമായ സൈബര്‍ ആക്രമണം തുടങ്ങിയത്. പാര്‍വതിയും പൃഥ്വിരാജും ഒന്നിച്ചഭിനയിക്കുന്ന മൈ സ്റ്റോറി എന്ന ചിത്രത്തിലെ ഗാനത്തിനെതിരെ ഡിസ്​ലൈക്ക് ക്യാമ്പയിനും സജീവമായിരുന്നു. ചിത്രം ബഹിഷ്കരിക്കുമെന്ന കമന്‍റുകളും പ്രത്യക്ഷപ്പെട്ടു. ഈ സാഹചര്യത്തിലാണ് താരത്തിന്‍റെ പ്രതികരണം.