ഇമ്രാന്‍ ഹാഷ്മിയ്ക്കൊരു പാക്കിസ്ഥാനി അപരന്‍!

സെല്‍ഫിയെടുക്കാനായി ഓടിയടുത്ത ആളുകളോട് അയാള്‍ പറഞ്ഞു ഞാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നയാളല്ല. 

Sneha Aniyan | Updated: Sep 7, 2018, 05:55 PM IST
ഇമ്രാന്‍ ഹാഷ്മിയ്ക്കൊരു പാക്കിസ്ഥാനി അപരന്‍!

ന്ത്യന്‍ ചലച്ചിത്ര താരം ഇമ്രാന്‍ ഹാഷ്മിയാണെന്ന് തെറ്റിദ്ധരിച്ചാണ് പലരും അയാള്‍ക്കരികിലേക്ക് ഓടിയെത്തിയത്. സെല്‍ഫിയെടുക്കാനായി ഓടിയടുത്ത ആളുകളോട് അയാള്‍ പറഞ്ഞു ഞാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നയാളല്ല. ഇതോടെയാണ്, പലര്‍ക്കും അമളി മനസിലായത്. ഇമ്രാന്‍ ഹാഷ്മിയോട് സാദൃശ്യമുള്ള  പാക്കിസ്ഥാന്‍ സ്വദേശിയായ മസ്ദാക് ജാന്‍ ആയിരുന്നു അത്. 

'എന്‍റെ ലുക്ക് പകര്‍ത്താന്‍ ശ്രമിക്കുന്ന ഈ ചതിയനാരാണ്' എന്ന തലക്കെട്ടോടെ ഇമ്രാന്‍ ഹാഷ്മി തന്നെയാണ് യുവാവിന്‍റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചിരിക്കുന്നത്.

 
 
 
 

 
 
 
 
 
 
 
 
 

Who's this cheater !! trying to copy me look ! #NakalMeinHiAkalHai #CheatIndia #doppelganger

A post shared by Emraan Hashmi (@therealemraan) on

അതേസമയം, അപ്രതീക്ഷിതമായി കിട്ടിയ ഈ പ്രശസ്തി താന്‍ ആസ്വദിക്കുന്നുവെന്നും സെല്‍ഫി എടുക്കാനും സംസാരിക്കാനും വേണ്ടി ആളുകള്‍ തന്‍റെ അടുത്തുകൂടുന്നുവെന്നും പാക് മാധ്യമങ്ങളോട് മസ്ദാക് പറഞ്ഞു.

ചീറ്റ് ഇന്ത്യ എന്നൊരു ഹാഷ്ടാഗ് കൂടി ഇമ്രാന്‍ ഹാഷ്മി മസ്ദാകിന്‍റെ ചിത്രത്തിനൊപ്പം ചേര്‍ത്തിരുന്നു. ഇമ്രാന്‍ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്‍റെ പേരാണ് ചീറ്റ് ഇന്ത്യ. സൗമിക് സെന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ഇമ്രാന്‍ ഹാഷ്മിയാണ്.
 

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close