കുഞ്ഞു ശ്രേയയുടെ ഗാനം യുട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമത്

ഗോപി സുന്ദര്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം ഇന്നലെയാണ് യുട്യൂബില്‍ റിലീസ് ചെയ്തത്

Updated: May 15, 2018, 06:30 PM IST
കുഞ്ഞു ശ്രേയയുടെ ഗാനം യുട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമത്

മമ്മൂട്ടിയുടെ പുതിയ ചിത്രമായ അബ്രഹാമിന്‍റെ സന്തതികളില്‍ ശ്രേയ ജയദീപ് ആലപിച്ച ഗാനം യുട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തി. 'യെറുശലേം നായക' എന്ന് തുടങ്ങുന്ന ഗാനമാണ് ആരാധകരുടെ മനം കവര്‍ന്നത്. 

ഗോപി സുന്ദര്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം ഇന്നലെയാണ് യുട്യൂബില്‍ റിലീസ് ചെയ്തത്. റഫീഖ് അഹമ്മദിന്‍റെതാണ് വരികള്‍. 

ഗുഡ്വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാമിന്‍റെ സന്തതികള്‍. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ദി ഗ്രേറ്റ്‌ ഫാദർ എന്ന ചിത്രത്തിന്റെ സംവിധായകനായ ഹനീഫ്‌ അദേനിയാണ്‌ ചിത്രത്തിന്‍റെ തിരക്കഥ. 

കനിഹയാണ്‌ നായിക. പുതുമുഖം മെറീന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.സിദ്ദിഖ്‌, രൺജിപണിക്കർ,  കലാഭവൻ ഷാജോൺ. സുരേഷ്‌കൃഷ്ണ, മഗ്‌ബൂൽ സൽമാൻ തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. ചിത്രം വൈകാതെ പ്രദര്‍ശനത്തിനെത്തും.