വിവാദങ്ങള്‍ക്കിടയിലും പത്മാവതിയിലെ ഗാനം സൂപ്പര്‍ഹിറ്റ്

വിവാദങ്ങള്‍ ഒരു ഭാഗത്ത് അരങ്ങുതകര്‍ക്കുമ്പോഴും സഞ്ജയ് ലീല ബന്‍സാലിയുടെ ബ്രഹ്മാണ്ഡചിത്രം പത്മാവതിയെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിലെ രണ്ടാമത്തെ ഗാനവും ഹിറ്റായിക്കഴിഞ്ഞു. ഒറ്റ ദിവസത്തിനുള്ളില്‍ അഞ്ചുലക്ഷത്തോളം പേരാണ് ഗാനം യുട്യൂബില്‍ മാത്രം കണ്ടത്. 

Updated: Nov 11, 2017, 03:34 PM IST
വിവാദങ്ങള്‍ക്കിടയിലും പത്മാവതിയിലെ ഗാനം സൂപ്പര്‍ഹിറ്റ്

വിവാദങ്ങള്‍ ഒരു ഭാഗത്ത് അരങ്ങുതകര്‍ക്കുമ്പോഴും സഞ്ജയ് ലീല ബന്‍സാലിയുടെ ബ്രഹ്മാണ്ഡചിത്രം പത്മാവതിയെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിലെ രണ്ടാമത്തെ ഗാനവും ഹിറ്റായിക്കഴിഞ്ഞു. ഒറ്റ ദിവസത്തിനുള്ളില്‍ അഞ്ചുലക്ഷത്തോളം പേരാണ് ഗാനം യുട്യൂബില്‍ മാത്രം കണ്ടത്. 

റാണി പത്മാവതിയും മഹാരാജ റാവല്‍ രതന്‍ സിംഗും തമ്മിലുള്ള പ്രണയമാണ് 'എക് ദില്‍ ഏക് ജാന്‍' എന്ന് തുടങ്ങുന്ന ഗാനത്തിലെ പ്രമേയം. ദീപിക പദുക്കോണും ഷാഹിദ് കപൂറും പ്രത്യക്ഷപ്പെടുന്ന ഗാനരംഗത്തില്‍ ഒരു സഞ്ജയ് ലീല ബന്‍സാലി ചിത്രത്തിന്‍റെ ചേരുവകള്‍ എല്ലാമുണ്ട്. 

സഞ്ജയ് ലീല ബന്‍സാലി തന്നെയാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ശിവം പഥക്ക് ആലപിച്ചിരിക്കുന്ന ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത് എ.എം.തുറസ് ആണ്. ഡിസംബര്‍ ഒന്നിന് ചിത്രം തിയ്യറ്ററുകളിലെത്തും. 

ചിത്രത്തിലെ 'ഗൂമര്‍' എന്ന് തുടങ്ങുന്ന ഗാനമാണ് ആദ്യം പുറത്തിറങ്ങിയത്. നൃത്തപ്രധാനമായ ഗാനത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.