വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ 4.7 ശതമാനം വര്‍ദ്ധനവുമായി ഒമാന്‍

കഴിഞ്ഞവര്‍ഷം 33 ലക്ഷം വിദേശികള്‍ ഒമാന്‍ സന്ദര്‍ശിച്ചതായി ടൂറിസം മന്ത്രാലയം വ്യക്തമാക്കി. വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ 4.7 ശതമാനം വര്‍ധനവാണ് ഇതോടെ ഉണ്ടായിരിക്കുന്നത്.

Updated: Mar 6, 2018, 05:44 PM IST
വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ 4.7 ശതമാനം വര്‍ദ്ധനവുമായി ഒമാന്‍

മസ്കറ്റ്: കഴിഞ്ഞവര്‍ഷം 33 ലക്ഷം വിദേശികള്‍ ഒമാന്‍ സന്ദര്‍ശിച്ചതായി ടൂറിസം മന്ത്രാലയം വ്യക്തമാക്കി. വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ 4.7 ശതമാനം വര്‍ധനവാണ് ഇതോടെ ഉണ്ടായിരിക്കുന്നത്.

സാമ്പത്തിക വൈവിധ്യവത്കരണ നടപടികളുടെ ഭാഗമായി ടൂറിസം മേഖലയില്‍ വിഷന്‍ 2040, 'തന്‍ഫീദ്' പദ്ധതികളിലൂടെ കൈക്കൊണ്ട നടപടികള്‍ തൊഴിലവസരങ്ങളുടെ വളര്‍ച്ച, സാമ്പത്തിക വികസനം, സുസ്ഥിര വളര്‍ച്ച എന്നീ വിഭാഗങ്ങളില്‍ ടൂറിസം മേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ സഹായകരമായിട്ടുണ്ട്. 2040-ഓടെ ഒമാനില്‍ അന്‍പതുലക്ഷം സഞ്ചാരികളെ എത്തിക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close