ദു​ബാ​യ് ടോ​ർ​ച്ച് ട​വ​റി​ൽ വന്‍ തീ​പി​ടി​ത്തം

ലോ​ക​ത്തെ ഏ​റ്റ​വും ഉ​യ​രമുള്ള താമസ കെട്ടിടങ്ങളില്‍ ഒ​ന്നാ​യ ദു​ബാ​യ് മറീനയിലെ ടോ​ർ​ച്ച് ട​വ​റി​ൽ വന്‍ തീ​പി​ടി​ത്തം. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് 83 നില കെട്ടിടത്തില്‍ തീ പടര്‍ന്നത്.  ഉയരത്തില്‍ ലോകത്ത് അഞ്ചാം സ്ഥാനമുള്ള ഈ താമസ സമുച്ചയം ബ്രിട്ടനില്‍ നിന്നുള്ള പ്രവാസികളുടെ ഇഷ്ട കേന്ദ്രമാണ്. 

Updated: Aug 4, 2017, 03:30 PM IST
ദു​ബാ​യ് ടോ​ർ​ച്ച് ട​വ​റി​ൽ വന്‍ തീ​പി​ടി​ത്തം

ദു​ബാ​യ്: ലോ​ക​ത്തെ ഏ​റ്റ​വും ഉ​യ​രമുള്ള താമസ കെട്ടിടങ്ങളില്‍ ഒ​ന്നാ​യ ദു​ബാ​യ് മറീനയിലെ ടോ​ർ​ച്ച് ട​വ​റി​ൽ വന്‍ തീ​പി​ടി​ത്തം. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് 83 നില കെട്ടിടത്തില്‍ തീ പടര്‍ന്നത്.  ഉയരത്തില്‍ ലോകത്ത് അഞ്ചാം സ്ഥാനമുള്ള ഈ താമസ സമുച്ചയം ബ്രിട്ടനില്‍ നിന്നുള്ള പ്രവാസികളുടെ ഇഷ്ട കേന്ദ്രമാണ്. 

ക​ന​ത്ത പു​ക​യി​ൽ പ​ല​ർ​ക്കും ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടുവെങ്കിലും ആ​ള​പാ​യ​മുണ്ടായതായി റിപ്പോര്‍ട്ട്‌ ഇല്ല. സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ദുബൈ സിവില്‍ ഡിഫന്‍സ് സംഭവ സ്ഥലത്തെത്തി അടിയന്തിര രക്ഷാപ്രവര്‍ത്തനം നടത്തുകയും താമസക്കാരെയെല്ലാം ഉടനടി ഒഴിപ്പിക്കുകയും ചെയ്തു.  തീ​പി​ടി​ത്ത​ത്തി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും ക​ത്തി​ച്ചാ​മ്പ​ലാ​യി. തീ​പി​ടി​ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.